KOYILANDY DIARY.COM

The Perfect News Portal

ഓപ്പറേഷൻ തൂഫാൻ ഡി ഹണ്ടിൻ്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ മാരത്തോൺ സംഘടിപ്പിച്ചു

.

കൊയിലാണ്ടി പോലീസിൻ്റെ ആഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാൻ ഡി ഹണ്ടിൻ്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ മാരത്തോൺ സംഘടിപ്പിച്ചു. പോലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് എസ്പിസി യൂണിറ്റുകളും, പോലീസും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. എംഎൽഎ കെ. പ്രവീൺ കുമാർ ഫ്ലാഗ് ഓഫ് ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ  ലഹരി വിരുദ്ധ സന്ദേശം പ്രതിജ്ഞ ചൊല്ലികൊയിലാണ്ടി എസ് ഐ വൈശാഖ്, മുഹമ്മദ്, ഗിരീഷ് കുമാർ KP, സുരേഷ് ബാബു, ഒക്കെ അജിത് കുമാർ, വിജു വാണിയം കുളം എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ലഹരി വിരുദ്ധ കലാപരിപാടികളിൽ എയ്ഞ്ചൽ കൊയിലാണ്ടിയിലെ കലാകാരികളും കലാകാരന്മാരും മധുപാൽ, അജിൻ എന്നിവരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കൊയിലാണ്ടി സി ഐ വിജേഷ് പി സ്വാഗതവും ഷൈജു നന്ദിയും പറഞ്ഞു.

Share news
error: Content is protected !!