KOYILANDY DIARY.COM

The Perfect News Portal

വെനസ്വേല ഭൂകമ്പം; മരണസംഖ്യ 920 കടന്നു

.

വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 920 കടന്നു. 3360 പേർക്ക് ഇതുവരെ പരിക്കേറ്റതായാണ് റിപ്പോർട്ട്. അപകടത്തിൽ വൻനാശനഷ്ടമാണ് രാജ്യത്തുണ്ടായത്. റിക്ടർ സ്കെയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ അപകടത്തിൽ 383 കെട്ടിടങ്ങളാണ് പൂർണമായി തകർന്നത്. ഇതിന് പുറമേ 13 ആശുപത്രി കെട്ടിടങ്ങൾക്കും, 25ഓളം ഷോപ്പിംഗ് സെന്ററുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പതിനായിരത്തിലധികം ആളുകൾ ഇപ്പോഴും കാണാമറയത്താണ്.

 

ഏറ്റവും വലിയ ദുരന്തമാണ് വെനസ്വേലയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. വടക്കൻ തീരപ്രദേശമായ ലാ ഗ്വയ്റയിലാണ് ഭൂകമ്പത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയത്. കാണാതായവർക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്. വിവിധ രാജ്യങ്ങളുമായുള്ള ഏകോപനത്തോടെ ആണ് തിരച്ചിൽ. സോഷ്യൽ മീഡിയ വഴിയും തിരച്ചിൽ തുടരുന്നുണ്ട്. വെനസ്വേല ഇതിനകം തന്നെ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടിയന്തര സഹായങ്ങൾ അപരാപ്ത്യമാണെന്ന് അധികൃതർ പറഞ്ഞിരുന്നു.  

Share news
error: Content is protected !!