കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു: എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് റോഷൻ രാജുവിന്
.
2026-27 ലെ കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ കൊച്ചിയിൽ വെച്ചാണ് ഫലം ഔദ്യോഗികമായി പുറത്തുവിട്ടത്. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് ആകെ ഹാജരായാത് 96,750 വിദ്യാർത്ഥികളായിരുന്നു. ഇതിൽ 79,717 പേരാണ് യോഗ്യത നേടിയത്.

എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് അങ്കമാലി അയ്യംപുഴ സ്വദേശി റോഷൻ രാജുവിനും ഫാർമസിയിൽ ഒന്നാം റാങ്ക് തൃശൂർ പഴംമ്പിള്ള സ്വദേശി വിനായക് നാരായണനും കരസ്ഥമാക്കി. എൻജിനീയറിങ്ങിൽ രണ്ടാം റാങ്ക് കണ്ണൂർ സ്വദേശി ധ്യാൻ തേജിനും ഫാർമസിയിൽ രണ്ടാം റാങ്ക് തൃശൂർ ഒല്ലൂർ സ്വദേശി ജെസെ ജെസ്റ്റിനും നേടി. മൂന്നാം റാങ്ക് എൻജിനീയറിങ്ങിൽ തൃശൂർ സ്വദേശി വിസ്‌മയ കെ.ആറും ഫാർമസിയിൽ മലപ്പുറം കവനൂർ സ്വദേശി ദിയാ ഫാത്തിയ എ.എനും നേടി.




