KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും ബൂട്ടണിയുന്നു

.
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും ബൂട്ടണിയുന്നു. ഫിഫ വേൾഡ് കപ്പിൻ്റെ ഭാഗമായാണ് ചാലഞ്ചേഴ്‌സ് കപ്പ് 2026 സഹൃദ പോരാട്ടം സംഘടിപ്പിക്കുന്നത്. അരിക്കുളം, അത്തോളി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പെടെ 6 ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്.

ജൂൺ 29ന് തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് അരിക്കുളം കുരുടിമുക്ക് അറ്റ്‌മോ സ്‌പോർട്‌സ് സെന്ററിലാണ് മത്സരം സംഘടിപ്പിക്കുന്നത്. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസ് ഉദ്ഘാടനം നിർവ്വഹിക്കും. 

Share news
error: Content is protected !!