KOYILANDY DIARY.COM

The Perfect News Portal

വി പി രാജൻ കലാസാംസ്കാരിക കേന്ദ്രം അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി

.
കൊയിലാണ്ടി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിയ്യൂര്‍ വി പി രാജൻ കലാസാംസ്കാരിക കേന്ദ്രം ലൈബ്രറി റീഡിങ് റൂം ആൻഡ് വായനശാല  ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബോധവൽക്കരണ ക്ലാസ്സും ലഹരി വിരുദ്ധ സന്ദേശ യാത്രയും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ക്ലാസിന്   കൊയിലാണ്ടി എസ് ഐ അബ്ദുൽ റക്കീബ് നേതൃത്വം നൽകി.
.
.
ദിനേശൻ തച്ചോത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ ,  ഭാസ്കരൻ നടേരി,  അനിൽകുമാർ എ വി, ശ്രീജിത്ത് വിയ്യൂർ എന്നിവർ സംസാരിച്ചു. പുരുഷോത്തമൻ പി കെ സ്വാഗതവും എംപി ഗീത ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് ശ്രീജിത്ത് വിയ്യൂർ പ്രതീകാത്മകമായി ലഹരി വിരുദ്ധ മാജിക് അവതരിപ്പിച്ചു. ചടങ്ങിനു ശേഷം കൊയിലാണ്ടി സിഐ പി. വിജേഷ് ലഹരിവിരുദ്ധ സന്ദേശയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. യാത്രയിൽ നൂറുകണക്കിന് ആളുകൾ അണിനിരന്നു.
Share news
error: Content is protected !!