KOYILANDY DIARY.COM

The Perfect News Portal

വായന വാരത്തോടനുബന്ധിച്ച് സാഹിത്യ ശില്പശാല നടത്തി 

.
കൊയിലാണ്ടി: വാക്കുകളേക്കാൾ ശക്തി അക്ഷരത്തിനുണ്ടെന്ന് കഥാകൃത്ത് അനിൽ കാഞ്ഞിലശ്ശേരി. ശ്രീ ഗുരുജിവിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വായന വാരത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. കവിതാ വിഭാഗത്തിൽ കവയിത്രികളായ ഷൈനി കൃഷ്‌ണ, സഫീല പുനത്തിൽ, എന്നിവർ ക്ലാസെടുത്തു.
.
.
ഉപന്യാസ വിഭാഗത്തിൽ എൻ.വി. വത്സൻ മാസ്റ്റർ കഥാരചനയിൽ അനിൽ കാഞ്ഞിലശ്ശേരിയും ക്ലാസെടുത്തു. റിട്ട ജില്ലാ ജോ. രജിസ്ട്രാര്‍ എ.വി. ശശികുമാർ മുഖ്യാതിഥിയായിരുന്നു. വിദ്യാലയ സിക്രട്ടറി ടി എം രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശൈലജ നമ്പിയേരി, കൗൺസിലർ, നിമിഷ ബെൽജൻ, ഹെഡ്മാസ്റ്റർ കെ.കെ. മുരളി, ശ്രീപ്രഭ ടീച്ചർ എന്നിവര്‍ സംസാരിച്ചു.
Share news
error: Content is protected !!