വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി എൻ.കെ. കെ മാരാർക്ക് അക്ഷരമുദ്ര സമർപ്പിച്ച് ആദരവ് നൽകി
.
കൊയിലാണ്ടി: വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് (KSSPU) മുൻ ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ. കെ മാരാർക്ക് അക്ഷരമുദ്ര സമർപ്പിച്ച് ആദരവ് നൽകി. രണ്ട് പതിറ്റാണ്ടുകാലം പന്തലായനി ബ്ലോക്കിൽ സംഘടനയുടെ നേതൃത്വം നൽകിയ എൻ.കെ. കെ മാരാർക്ക് പൂക്കാട് കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ വെച്ച് ‘ആദരം അഭിവാദനം’ ചടങ്ങ് നടത്തി. സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ചേനോത്ത് ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ വി ജോസഫ് ഉപഹാര സമർപ്പണം നടത്തി.


വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ഏറ്റവും മികച്ച വായനക്കാരനായ എൻ. കെ. കെ മാരാർക്ക് സംസ്ഥാന കമ്മറ്റി അംഗം ടി.വി ഗിരിജ അക്ഷരമുദ്ര സമർപ്പിച്ചു. സംസ്ഥാന സമിതി അംഗം എടത്തിൽ ദാമോദരൻ, കെ. ഗീതാനന്ദൻ, യു കെ രാഘവൻ, ഇ. ഗംഗാധരൻ നായർ, പി. എൻ. ശാന്തമ്മ, ഒ. രാഘവൻ, പി. ദാമോദരൻ, ഉണ്ണി മാടഞ്ചേരി, പി കെ ബാലകൃഷ്ണൻ കിടാവ്, സി. രാധ, ടി. രാജൻ, വി പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻ കെ കെ മാരാർ മറുമൊഴി നൽകി. ബ്ലോക്ക് സെക്രട്ടറി ടി. സുരേന്ദ്രൻ സ്വാഗതവും വി എം ലീല നന്ദിയും പറഞ്ഞു.




