കൊയിലാണ്ടി നഗരസഭ കുടുംബശ്രീ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീ വിവിധ സിഡിഎസുകളുടെ ആഭിമുഖ്യത്തിൽ പ്രശ്നോത്തരി മത്സരങ്ങൾ സംഘടിപ്പിച്ചു. വാർഡ് തല വായന മത്സരത്തിലെ വിജയികളെ ഉൾപ്പെടുത്തികൊണ്ട് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാന വിതരണം നടത്തി. നഗരസഭ അധ്യക്ഷൻ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ സി ടി ബിന്ദു അധ്യക്ഷത വഹിച്ചു.
.

.
സ്ഥിരം സമിതി അധ്യക്ഷ രമ്യ പണ്ടാരകണ്ടി, കൗൺസിലർമാരായ ലത കെ അപർണ, വിജയലക്ഷ്മി, ഉബൈദ, പി.കെ ലാലിഷ, അഭിന നാരായണൻ, മൈഥിലി, മെമ്പർ സെക്രട്ടറി വി.രമിത, സിഡിഎസ് അധ്യക്ഷ സി.പി ഷംസീറ എന്നിവർ സംസാരിച്ചു. മത്സരങ്ങൾക്ക് ശശി കോട്ടിൽ, ജനാർദ്ദനൻ വാടിക, എം. ഊർമിള, കെ.സി ദിലീപ് കുമാർ എന്നിവർ നേതൃത്വം നൽകി.



