പരിസ്ഥിതി ദിനത്തിൽ കാവ് പുനരുദ്ധാരണത്തിന് തുടക്കം
.
കൊളത്തൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശ്രീ പൂഞ്ചോലക്കാവ് ക്ഷേത്ര കാവ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വൃക്ഷത്തൈ നട്ടുകൊണ്ട് തുടക്കം കുറിച്ചു. റിട്ട. മിലിറ്ററി ഉദ്യോഗസ്ഥനായ ശ്രീകല ശ്രീനിവാസൻ നായരുടെ നേതൃത്വത്തിലാണ് വൃക്ഷത്തൈ നട്ടത്. ചടങ്ങിൽ പുനരുദ്ധാരണ കമ്മിറ്റി അംഗങ്ങളായ ജനാർദ്ദനൻ വടേരി, സുരേഷ് മാസ്റ്റർ, വിജയരാജ്, ദിവാകരൻ, ഗണേശൻ, വിനേഷ്, മാസ്റ്റർ ദ്രോൺ എന്നിവർ പങ്കെടുത്തു.
പ്രകൃതി സംരക്ഷണത്തിന്റെയും പൈതൃക സംരക്ഷണത്തിന്റെയും ഭാഗമായാണ് കാവ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതെന്ന് സംഘാടകർ അറിയിച്ചു. ക്ഷേത്ര കാവിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾക്ക് പ്രദേശവാസികളുടെ സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു.



