KOYILANDY DIARY.COM

The Perfect News Portal

മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ സംഘത്തിലെ മുഖ്യപ്രതി സിന്ധുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

.

മോഡലിങ്ങിന്റെ മറവിൽ  മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ സംഘത്തിലെ മുഖ്യപ്രതി സിന്ധുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സിന്ധുവിനെ ഇന്നലെയാണ് എറണാകുളത്ത് എത്തിച്ചത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുംബൈയിൽ വെച്ച് പ്രതിയെ പിടികൂടിയത്.

 

യുവതികളെ സ്വർണക്കടത്ത് കാരിയർമാരാക്കിയതായും സംശയം. മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്‌ നടത്തിയ സംഘത്തിലെ രണ്ട്‌ യുവതികൾ കൊച്ചിയിൽ പിടിയിലായിരുന്നു. ആലുവ സ്വദേശിനി അലീന, തിരുവനന്തപുരം സ്വദേശിനി സിന്ധു എന്നിവരാണ് മരട് പോലീസിന്റെ പിടിയിലായത്. ദുബായിൽ മോഡലിങ്‌ ജോലി വാഗ്‌ദാനം ചെയ്‌ത്‌ യുവതികളെയെത്തിച്ച്‌ അനാശാസ്യത്തിന്‌ ഉപയോഗിക്കുന്ന സംഘത്തിൽപ്പെട്ടവരാണ്‌ ഇരുവരുമെന്ന് പോലീസ് പറഞ്ഞു.

Share news
error: Content is protected !!