രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം സമർപ്പിച്ചു
.
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് 115–ാം ദിവസമാണ് പ്രത്യേക അന്വേഷകസംഘം തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. തനിക്കുനേരെ അതിക്രൂര ലൈംഗീക പീഡനമാണുണ്ടായതെന്ന യുവതിയുടെ മൊഴി കുറ്റപത്രത്തിൽ പൂർണമായി ശരിവെച്ചു. ഡിജിറ്റൽ തെളിവുകളടക്കം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംഭവദിവസം അതിജീവിത ധരിച്ച വസ്‌ത്രത്തിലെ സ്വാബ് പരിശോധനയുടെ ഫലം ഇനി ലഭിക്കാനുണ്ട്. വിദേശത്ത് സ്ഥിര താമസക്കാരിയായ കോട്ടയം സ്വദേശിനിയെ സംസാരിക്കാനെന്ന വ്യാജേന തിരുവല്ലയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി ക്രൂരപീഡനത്തിനിരയാക്കിയെന്നാണ് കേസ്.
Advertisements




