യുഡിഎഫ് അനുകൂല പൊലീസ് ഉദ്യോഗസ്ഥർ രഹസ്യയോഗം ചേർന്നു
യുഡിഎഫ് അനുകൂല പൊലീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് വിജയത്തിന് പിറകെ രഹസ്യയോഗം ചേർന്നു. സ്ഥലം മാറ്റേണ്ട പൊലീസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയ്യാറാക്കി യുഡിഎഫ് നേതൃത്വത്തെ അറിയിക്കുന്നതിന് തീരുമാനിച്ചെന്നാണ് ഉദ്യോഗസ്ഥർക്കിടയിൽ നിന്നുള്ള വിവരം. കോൺഗ്രസ് അനുകൂല പൊലീസ് ഉദ്യോഗസ്ഥരായ ശനു, സുഭാഷ്, രാജീവ്, സുജീഷ്, വിനോദ്, കാദർ, ഭാഷ തുടങ്ങിയവരാണ് രഹസ്യ യോഗത്തിൽ പങ്കെടുത്തത് സിപിഐ എം പ്രവർത്തകരെ തെരഞ്ഞുപിടിച്ച് കള്ളക്കേസിൽ കുടുക്കാനും ഇവർ പദ്ധതിയിട്ടിട്ടുണ്ട്. പാലക്കാട് നിയുക്ത എംഎൽഎ രമേഷ് പിഷാരടിക്ക് ഒപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രം പുറത്ത് വന്നു.

ഷാഫി പറമ്പിൽ എംപി, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ അറിവോടെയായിരുന്നു സന്ദർശനവും യോഗവും. യുഡിഎഫ് ആഹ്ലാദ പ്രകടനത്തിൽ പ്രവർത്തകർക്ക് ഒപ്പം ചേർന്ന് പൊലീസ് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ അതിക്രമിച്ച് കയറി സിപിഐ എം പ്രവർത്തകരെ മർദിച്ചിരുന്നു. അതേസമയം, പാലക്കാട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിനു യുഡിഎഫ് നേരെ ആക്രമണം. മുൻ ധാരണയുടെ ഭാഗമായാണ് പാലക്കാട് ഓഫീസിൽ പോലീസും യുഡിഎഫ് പ്രവർത്തകരും അതിക്രമിച്ച് കയറിയത്.


യുഡിഫ് സ്ഥാനാർഥി രമേശ് പിഷാരടിയുടെ വിജയ ആഹ്ലാദ പ്രകടനത്തിനിടെയാണ് അക്രമം അഴിച്ചുവിട്ടത്. ഓഫീസിനു നേരെ യുഡിഫ് പ്രവർത്തകർ പടക്കമെറിഞ്ഞു. ചോദ്യം ചെയ്തവരെ കുപ്പിയെറിഞ്ഞു പരുക്കേൽപ്പിച്ചു. തുടർന്ന് പോലീസ് ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി പ്രവർത്തകരെ മർദിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. മുൻ എം. പി യും സംസ്ഥാന സമിതി അംഗവുമായ എൻ. എൻ. കൃഷ്ണദാസിനെ പോലീസ് കയ്യേറ്റം ചെയ്തു.




