KOYILANDY DIARY.COM

The Perfect News Portal

ശബരിമല ഫെസ്റ്റിവൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

.

പത്തനംതിട്ട: പമ്പയിൽ ശബരിമല ഫെസ്റ്റിവൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഫെസ്റ്റിവൽ ഓഫീസ് പ്രവർത്തനമാരംഭിച്ചത്.  തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ ജയകുമാർ, അംഗം അഡ്വ. കെ രാജു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

ബോർഡ് യോഗം ചേരുന്നതിനുള്ള ഹാൾ, കോൺഫറൻസ് ഹാൾ, പ്രസിഡണ്ടിനും ബോർഡ് അംഗങ്ങൾക്കുമുള്ള മുറികൾ, ചീഫ് എൻജിനീയർ, ദേവസ്വം കമ്മീഷണർ, ദേവസ്വം സെക്രട്ടറി എന്നിവർക്കുള്ള ക്യാബിനുകൾ, ഫ്രണ്ട് ഓഫീസ് എന്നിവ ഫെസ്റ്റിവൽ കൺട്രോൾ ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന ബോർഡ് യോഗങ്ങളും മറ്റ് സർക്കാർ വകുപ്പുകളുമായുള്ള ഏകോപന യോഗങ്ങളും ഇനി ഫെസ്റ്റിവൽ ഓഫീസിലാകും ചേരുക.

 

 

Share news
error: Content is protected !!