KOYILANDY DIARY.COM

The Perfect News Portal

‘ഗ്രീൻ സാൻവി’ ഹോർമസ് കടലിടുക്ക് കടന്നു; ഇന്ത്യയുടെ രണ്ട് എൽപിജി ടാങ്കറുകൾ കൂടി ഉടൻ പുറപ്പെടുമെന്ന് റിപ്പോർട്ട്

.

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾക്കിടയിൽ 7 -ാമത്തെ കപ്പൽ ഇന്ത്യൻ തീരത്തേക്ക് എത്തുന്നു. ഇന്ത്യൻ എൽപിജി ടാങ്കറായ ‘ഗ്രീൻ സാൻവി’ ഹോർമസ് കടലിടുക്ക് കടന്നു. രണ്ട് ടാങ്കറുകൾ കൂടി ഉടൻ പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പണമിടപാട് തർക്കങ്ങളെത്തുടർന്ന് ഇന്ത്യയിലേക്കുള്ള ഇറാനിയൻ ക്രൂഡ് ഓയിൽ കപ്പൽ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു.

 

പശ്ചിമേഷ്യൻ യുദ്ധത്തിനിടെ കടന്ന് ഏഴാമത്തെ ഇന്ത്യൻ കപ്പലായ ‘ഗ്രീൻ സാൻവി’ഹോർമുസ് കടലിടുക്ക് കടന്നു. രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമായിരിക്കെ ആണ് 46650 ടൺ LPG വഹിച്ച ടാങ്കർ ഇന്ത്യയിലേക്ക് എത്തുന്നത്. 17 ഇന്ത്യൻ കപ്പലുകൾ ഇപ്പോഴും ഈ മേഖലയിൽ കുടുങ്ങി കിടക്കുന്നു എന്നത് ആശങ്കയുണർത്തുന്നു.’ഗ്രീൻ ആശ’, ‘ജഗ് വിക്രം’ എന്നേ LPG ടാങ്കറുകൾക്ക് ഹോർമുസ് കടക്കാൻ അനുമതി ലഭിച്ചെന്നാണ് റിപ്പോർട്ട്.

Advertisements

 

അതേസമയം ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി വരേണ്ടിയിരുന്ന ‘പിംഗ് ഷുൻ’ എന്ന ഇറാനിയൻ കപ്പൽ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു. പണമിടപാടിലെ തർക്കങ്ങൾ ഉൾപ്പെടെയുള്ള സാങ്കേതിക കാരണങ്ങളാലാണ് യാത്ര മുടങ്ങിയത്. അതേസമയം തെലങ്കാനയിൽ മാത്രം 3,700-ഓളം അനധികൃത സിലിണ്ടറുകൾ പിടിച്ചെടുത്തതായും ഇരുനൂറിലധികം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തുവെന്നാണ് റിപ്പോർട്ട്. ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ഇന്ധന വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും കേന്ദ്രവും എണ്ണക്കമ്പനികളും ആവർത്തിക്കുമ്പോഴും രാജ്യത്ത് LPG ക്ഷാമം അതിരൂക്ഷമായി തുടരുകയാണ്.

 

Share news