KOYILANDY DIARY.COM

The Perfect News Portal

വയനാട്ടിൽ വീട് നിർമിക്കാൻ കോൺ​ഗ്രസിൻ്റെ കൈയ്യിൽ പണമില്ല; സണ്ണി ജോസഫ്

.

വയനാട്ടിലെ ദുരന്തബാധിതർക്ക് വീട് വെക്കാൻ പണമില്ലെന്ന് കോൺ​ഗ്രസ്. പിരിച്ച പണം ആപ്പ് നിർമ്മിക്കാനും ഭൂമി വാങ്ങാനും ചെലവാക്കിയെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി വയനാട് ഫണ്ട് കോൺഗ്രസ് ആകെ പിരിച്ചത് അഞ്ച് കോടി 38 ലക്ഷം രൂപയാണ്. യൂത്ത് കോൺഗ്രസ് പിരിച്ചത് 1 കോടി അഞ്ച് ലക്ഷം രൂപയാണ്. കെപിസിസി തനത് ഫണ്ടിൽ നിന്ന് 97,51,212 രൂപയും വയനാട് ഫണ്ടിലേക്ക് നൽകി.

 

വയനാട് ഫണ്ട് പിരിക്കാൻ ആപ്പ് നിർമിച്ചതിന് 9 30,000 രൂപ ചെലവായി. വയനാട്ടിൽ ആദ്യഘട്ടം സ്ഥലം വാങ്ങാൻ ഉപയോഗിച്ചത് 3 കോടി 68 ലക്ഷം രൂപയാണ്. രണ്ടാം ഘട്ട ഭൂമി വാങ്ങാൻ 2 കോടി 50 ലക്ഷത്തി 30,275 രൂപ ചെലവാക്കി. നിലവിൽ വീട് വെക്കാൻ ഫണ്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞു. പിരിച്ച പണം ആപ്പ് നിർമ്മിക്കാനും ഭൂമി വാങ്ങാനും ചെലവാക്കിയെന്ന് സണ്ണി ജോസഫ് പറഞ്ഞു. വീട് വെക്കാനുള്ള തുക കെപിസിസിയും ഐസിസിയുടെയും ഫണ്ട് ഉപയോഗിക്കും. രജിസ്ട്രേഷനായി 73 ലക്ഷം രൂപ വേണമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

Advertisements

 

Share news