KOYILANDY DIARY.COM

The Perfect News Portal

സോഷ്യൽ മീഡിയ വൈറൽ താരം ശരത് ഉണ്ണിത്താൻ (ഗുണ്ട ബിനു) അന്തരിച്ചു

.

സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധേയനായ മിമിക്രി താരമായ ശരത് ഉണ്ണിത്താൻ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയായ ശരത് അമേരിക്കയിൽവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റീലുകളിലൂടെ ശ്രദ്ധനേടിയ ശരത് ‘ഗുണ്ട ബിനു’ എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മാർച്ച് 31ന് ശരത്തിന്‍റെ പിറന്നാളായിരുന്നു.

 

വലിയ മീശയും കട്ടിപ്പുരികവും മറുകും തലയിൽ കെട്ടുമായി എത്തുന്ന ശരത്തിന്‍റെ വീഡിയോകൾ ആരാധകരെ മനസ് നിറഞ്ഞു ചിരിപ്പിച്ചിരുന്നു. നാല് ദിവസങ്ങൾക്ക് മുൻപ് ട്രംപിനെ ഉൾപ്പെടുത്തി രസകരമായ ഒരു വീഡിയോ ശരത്ത് ഇട്ടിരുന്നു. ഇതായിരുന്നു അദ്ദേഹത്തിന്‍റെ പേജിൽ വന്ന അവസാനത്തെ റീലും. മിമിക്രി രംഗത്തുള്ള നിരവധി പേർ ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്. നടി സ്നേഹ ശ്രീകുമാർ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്.

Advertisements

 

“പ്രിയ കലാകാരൻ അമേരിക്കയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്നേഹിതൻ ശരത് ഉണ്ണിത്താൻ അമേരിക്കയിൽ വെച്ച് മരണപെട്ട വിവരം വേദനയോടെ അറിയിക്കുന്നു. സോഷ്യൽ മീഡിയയിൽ ഗുണ്ട ബിനു എന്ന പേരിൽ ഒരുപാട് വൈറലായ് റീൽസുകളും ശരത് ഉണ്ണിത്താൻ ചെയ്തിരുന്നു. മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ആദരാഞ്ജലികൾ.” സ്നേഹ ശ്രീകുമാർ കുറിച്ചു.

Share news
error: Content is protected !!