കൊയിലാണ്ടി മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി
.
കൊയിലാണ്ടി മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ജനോപകാരപ്രദമായ നിരവധി പ്രഖ്യാപനങ്ങളാണ് പ്രകടനപത്രികയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കൊയിലാണ്ടി ഫിഷിംഗ് ഹാർബർ കേന്ദ്രീകരിച്ച് കടൽവിഭവങ്ങളുടെ മൂല്യവർധിത ഉല്പന്നങ്ങൾക്കായി ഒരു സ്ഥാപനം ആരംഭിക്കും. കോടിക്കൽ ബീച്ചിൽ മിനി ഹാർബർ സ്ഥാപിക്കും, മത്സ്യ ബന്ധന ഉപകരണങ്ങളുടെ ഉൽപാദനം, വിപണനം എന്നിവയ്ക്കായി കൊയിലാണ്ടിയിൽ ഒരു കേന്ദ്രം ആരംഭിക്കും, വർഷത്തിലൊരിക്കൽ കൊയിലാണ്ടി മഹോത്സവം, ഗുരു ചേമഞ്ചേരി സ്മരണക്കായി സാംസ്ക്കാരിക കേന്ദ്രം, മണ്ഡലത്തിൽ ഒരു പോളിടെക്നിക്ക് സ്ഥാപിക്കൽ, കോഴിക്കോട് സർവ്വകലാശാലയുടെ സബ് സെൻ്റർ കൊയിലാണ്ടിയിൽ സ്ഥാപിക്കും, എല്ലാ ഗ്രാമ പഞ്ചായത്തിലും കളിസ്ഥലവും മിനി സ്റേറഡിയവും നിർമിക്കും.



1. പ്രാദേശിക കൂട്ടായ്മകൾക്ക് രൂപം നൽകി വെളിയന്നൂർ ചല്ലി, അകലാപ്പുഴ, ഒരുകരംവള്ളി അടക്കമുള്ള പാടശേഖരങ്ങളിലും മറ്റു തരിശു ഭൂമികളും കൃഷിയിറക്കാൻ നടപടി സ്വീകരിക്കും.

2. തൊഴിലുറപ്പിന്റെ അധ്വാനശേഷിയെ ക്രിയാത്മകമായും ദീർഘവീക്ഷണത്തോടും കൂടിയും പുനരാവിഷ്കരിച്ച്, പച്ചക്കറി പഴം ഉൽപാദനത്തിൽ കുതിച്ചുചാട്ടം സൃഷ്ടിക്കും.
3. മണ്ഡലത്തിലെ സമ്പന്നമായ ജൈവവൈവിധ്യം ആഴത്തിലുള്ള പഠനത്തിന് വിധേയമാക്കുകയും തുടർ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും ചെയ്യും സർവകലാശാല നിലവാരത്തിലുള്ള ഒരു ജൈവവൈവിധ്യ കേന്ദ്രം മണ്ഡലത്തിൽ സ്ഥാപിക്കുന്നതിനായുള്ള ഇടപെടലുകൾ നടത്തും.
4. കാർഷികോല്പന്നങ്ങൾ ഗാർഡൻ ഫ്രഷ് ആയി ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കുന്നതിനായി ശീതീകരിച്ച സഞ്ചരിക്കുന്ന വാഹനങ്ങൾ സജ്ജമാക്കും.
5. നാല് ക്ലസ്റ്ററുകളെ സംയോജിപ്പിച്ച് മണ്ഡല അടിസ്ഥാനത്തിൽ ഒരു മദർ കസ്റ്റർ രൂപീകരിച്ച നാളികേര കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഐക്യരൂപ്യം നൽകും.
6. ക്ഷീരകർഷകരിൽ നിന്ന് ചാണകം മുത്രം എന്നിവ സംഭരിച്ച് മറ്റ് അവശ്യ പോഷണ ഘടകങ്ങൾ കൂടി ചേർത്ത് യന്ത്ര സഹായത്തോടെ സമ്പൂർണ്ണ ജൈവവളമാക്കി മാറ്റി ബ്രാൻഡ് ഉല്പന്നമാക്കി വിപണനം ചെയ്യും.
7. തിരുവങ്ങൂർ കാലിത്തീറ്റ നിർമ്മാണ കേന്ദ്രം വൈവിധ്യവൽക്കരിച്ച് പുതിയ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കും.
8. പ്രാദേശിക കാർഷികോല്‌പന്നങ്ങളുടെ വിപണനത്തിനായി ആഴ്‌ച ചന്തകൾ.

മത്സ്യബന്ധനം – വിപണനം, സംസ്‌കരണം
1. കൊയിലാണ്ടി ഫിഷിംഗ് ഹാർബർ കേന്ദ്രീകരിച്ച് കടൽ വിഭവങ്ങളുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾക്കായി ഒരു സ്ഥാപനം ആരംഭിക്കും .
2. തുടർച്ചയായ കടൽക്ഷോഭം തീരപ്രദേശത്തെയും ജീവനോപാധികളെയും പ്രതികൂലമായി ബാധിക്കുന്ന പ്രദേശങ്ങളിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശാശ്വത പരിഹാര മാർഗ്ഗങ്ങൾ നിർമ്മിക്കും.
3. മത്സ്യ കുഞ്ഞുങ്ങളുടെ വൻതോതിൽ ഉള്ള ഉത്പാദനത്തിനായി മലബാറിലെ ആദ്യത്തെ ഫിഷ് ഹാർച്ചറി കൊയിലാണ്ടിയിൽ സ്ഥാപിക്കും. മത്സ്യകുഞ്ഞുങ്ങളെ കടലിലേക്കും ഉൾനാടൻ ജലാശയങ്ങളിലേക്കും തുറന്നുവിട്ട് ആവാസവ്യവസ്ഥയുടെ സന്തുലനം നിലനിർത്തും.
4. കടൽക്ഷോഭത്തെ അതിജീവിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് തീരദേശ റോഡ് ആധുനിക രീതിയിൽ പുനർ നിർമ്മിക്കും.
5. വള്ളം, വല എന്നിവ സംരക്ഷിക്കാനും അറ്റകുറ്റപ്പണികൾക്കുമായി സാധ്യമായ സ്ഥലങ്ങളിൽ വർക്ക് ഷെഡുകൾ പണിയും.
6. കോടിക്കൽ ബീച്ചിൽ മിനി ഹാർബർ സ്ഥാപിക്കുന്നതിന് ഇടപെടൽ നടത്തും
7. മത്സ്യബന്ധന ഉപകരണങ്ങളുടെ ഉൽപാദനം, വിപണനം എന്നിവയ്ക്കായി കൊയിലാണ്ടിയിൽ ഒരു കേന്ദ്രം ആരംഭിക്കും.
8. മത്സ്യഫെഡുമായി സഹകരിച്ച് ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹന നടപടികൾ നടപ്പിലാക്കും.
9. മണ്ഡലത്തിലെ തിരദേശത്തെ കല്ലുമ്മക്കായ ഉൽപാദന- സംരക്ഷണത്തിനായി നടപടികൾ സ്വീകരിക്കും.
വിദ്യാഭ്യാസം, കല, കായികം, സംസ്‌കാരം
- 1. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആവശ്യമായ എല്ലാ ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.
- 2. അക്കാദമിക് രംഗത്തെ വിദഗ്ഗന്മാരുടെ സഹായത്തോടെ പൊതുവിദ്യാലയങ്ങളുടെ പഠന മികവ് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ കൈത്താങ്ങ് നൽകും.
- 3. കലാ-സാംസ്‌കാരിക സർഗ്ഗാത്മക ഉത്തേജനത്തിനായി വർഷത്തിലൊരിക്കൽ മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെടുന്ന ഇടങ്ങളിൽ വിപുലമായി കൊയിലാണ്ടി മഹോത്സവം സംഘടിപ്പിക്കും.
- 4. പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്‌മരണാർത്ഥം ബന്ധപ്പെട്ടവരും ആയി കൂടിയാലോചിച്ച് ഒരു സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കും. കഥകളി, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളിയ തനത് കലകളുടെ പഠനം, ഗവേഷണം എന്നിവയ്ക്കുള്ള മലബാറിലെ മികവിന്റെ കേന്ദ്രമായി ഈ സ്ഥാപനത്തെ ഉയർത്തും.
- 5. മണ്ഡലത്തിൽ ഒരു പോളിടെക്നിക് സ്ഥാപിക്കും.
- 6. കോഴിക്കോട് സർവ്വകലാശാലയുടെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു സബ് സെന്റർ കൊയിലാണ്ടിയിൽ യാഥാർത്ഥ്യമാക്കും.
- 7. വെറ്റനറി സർവകലാശാല ഉപ കേന്ദ്രത്തിനായി കൈമാറി കിട്ടിയ സ്ഥലത്ത് അത് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കും
- 8. നിയോജക മണ്ഡല തലത്തിൽ ഭരണഘടനാ സാക്ഷരത (Consitutional literacy), നടപ്പിലാക്കാൻ, പ്രത്യേക സംവിധാനം സൃഷ്ടിക്കും. ഭരണഘടനാ അവബോധം, സാർവ്വത്രികമാക്കും.
- 9. എല്ലാ ഗ്രാമപഞ്ചായത്തുകളിലും കളിസ്ഥലങ്ങളും, മിനി സ്റ്റേഡിയങ്ങളും ഉറപ്പുവരുത്തും.
- 10. കായിക പ്രതിഭകളെ കണ്ടെത്താനായി വർഷത്തിൽ ഒരിക്കൽ കൊയിലാണി മിനി ഒളിമ്പ്യാഡ് സംഘടിപ്പിക്കും. മികച്ച പ്രകടനം നടത്തുന്ന കായികതാരങ്ങൾക്ക് തുടർ പരിശിലനത്തിന് വഴിയൊരുക്കും.
- 11.വോളിബോൾ, ഫുട്‌ബോൾ, ക്രിക്കറ്റ് തുടങ്ങിയ ഗെയിമുകളിൽ താൽപര്യമുള്ളവരുടെ കുട്ടായ്‌മ രൂപീകരിച്ച്, അവയെ പോഷിപ്പിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകും.
- 12. സിവിൽ സർവീസ് യോഗ്യതാ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ശാസ്ത്രീയവും സമയബന്ധിതവുമായ പരിശീലനം നൽകാനായി ഒരു എക്‌സലൻസി സെൻ്റർ സ്ഥാപിക്കും.
- 13.എല്ലാ പ്രായപരിധിയിലും പെട്ട പൗരജനങ്ങൾക്കുമായി പൊതുസ്ഥലങ്ങളിൽ ഓപ്പൺ ജിമ്മുകൾ നിർമ്മിക്കും.
- 14.ആയോധനകലകളുടെ സംരക്ഷണത്തിനും അഭിവൃദ്ധിക്കുമായി ഒരു കേന്ദ്രം ആരംഭിക്കും.
- 15.കൊയിലാണ്ടിയെ യൂനസ്കോയുടെ ലോക പൈതൃക നഗര പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇടപെടൽ നടത്തും.
വ്യവസായം, തൊഴിൽ
- 1. മൈക്രോ സംരംഭങ്ങളിലേക്ക് സ്റ്റാർട്ടപ്പുകളിലേക്കും യുവതയെ ആകർഷിക്കാനായി വിപുലമായ ശില്പശാലകളും തുടർ സഹായങ്ങളും സംഘടിപ്പിക്കും.
- 2. വർക്ക് നിയർ ഹോം- ഭാഗമായി ആവശ്യമായ സ്ഥലങ്ങളിൽ കേന്ദ്രീക്യത കമ്പ്യൂട്ടർ സംവിധാനങ്ങളും ഇന്റർനെറ്റും ഓഫീസ് സ്പേസും സജജീകരിക്കും.
- 3. താല്പര്യമുള്ള പ്രാദേശിക സ്വയം സഹായ സംഘങ്ങളുടെ മണ്ഡലാടിസ്ഥാനത്തിലുള്ള ഒരു അലക്സ‌് ബോർഡ് രൂപീകരിക്കും. അവരുടെ കയ്യിലുള്ള സഞ്ചിത മൂലധനം പ്രത്യുൽപാദനപരമായ ഇഷ്ടമുള്ള മേഖലകളിൽ നിക്ഷേപിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ നൽകും.
- 4. കൊയിലാണ്ടിയിലെ കയർ, കൈത്തറി, ഖാദി, കളിമൺ, ഹുക്കാ വ്യവസായങ്ങളെ വിപണിയുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ആധുനികവൽക്കരിക്കും. കൊയിലാണ്ടിയെ ഈ ചെറുകിട വ്യവസായങ്ങളുടെ ഹബ്ബ് ആക്കി മാറ്റും.
- 5. ഉദ്യോഗാർത്ഥികളുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ ഡാറ്റാബേസ് തയ്യാറാക്കി. തൊഴിൽ ദാതാക്കളും അവരുമായുള്ള അഭിമുഖങ്ങൾക്ക് കളമൊരുക്കും.
- 6. യോഗ്യത, ജോലി പ്രവേശനം എന്നിവയുമായി ബന്ധപ്പെട്ട മത്സര പരീക്ഷകൾക്ക് യുവതയെ സമ്മജമാക്കാനായി സൗജന്യ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കും.
- 7. തെരഞ്ഞെടുക്കപ്പെട്ട പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കും.
- 8. നന്തിയിലെ കെൽട്രോണിനെ വൈവിധ്യവൽക്കരണത്തിനും ആധുനികവൽക്കരണത്തിനും വിധേയമാക്കും.
- 9. മണ്ഡലത്തിൽ ഒരു സൈബർ പാർക്കിനുള്ള സാധ്യത പരിശോധിച്ചു നടപ്പിലാക്കും.
നിർമ്മാണ പ്രവർത്തനങ്ങൾ
- 1. വാഹന സാന്ദ്രത, കാലപ്പഴക്കം എന്നിവ പരിഗണിച്ച് മണ്ഡലത്തിലെ റോഡുകൾ ഏറ്റെടുത്ത് ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കും.
- 2. പ്രധാനപ്പെട്ട റോഡുകളെ പിഡബ്ല്യുഡിയെ കൊണ്ട് ഏറ്റെടുപ്പിച്ച് മെച്ചപ്പെടുത്തും.
- 3. കൊയിലാണ്ടി ഫയർ സ്റ്റേഷന് സ്വന്തമായി കെട്ടിടം പണിയും.
- 4. പ്രധാന അങ്ങാടികളിൽ സ്ഥലം ബദ്യമാകുന്ന മുറക്ക് ബസ്സ് ബേകളും പൊതുശൗചാലയങ്ങളും പണിയും.
- 5. ഇരിങ്ങലിനെയും മണിയൂരിനേയും ബന്ധിപ്പിക്കുന്ന അഴിക്കൽ കടവ് പാലം യാഥാർത്ഥ്യമാക്കും.
- 6. അകലാപ്പുഴ, നടേരികടവ്, പാലങ്ങൾ സമയബന്ധിതമായി പൂർത്തികരിക്കും.
- 7. കീഴൂർ നായനാർ സ്റ്റേഡിയം, കാഞ്ഞിരശ്ശേരി നായനാർ സ്റ്റേഡിയം എന്നിവ ആധുനീ കരിക്കും.
- 8. കൊല്ലം ആനക്കുളം മറയിൽ ഓവർബ്രിഡ്‌നായി ഇടപെടലുകൾ നടത്തും.
- 9. പന്തലായനി റെയിൽ ഓവർബ്രിഡ്‌ജ്‌നായി ഇടപെടലുകൾ നടത്തും.
- 10. ദേശീയപാതയിലും, റെയിൽവേ ലൈനിന് കുറുകേയും, ആവശ്യമായ സ്ഥലങ്ങളിൽ ഫുട് ഓവർബ്രിഡ് സ്ഥാപിക്കാൻ നടപടി
- 11. ഓവർ ബ്രിഡുകൾക്ക് കീഴിലുള്ള ഇടങ്ങൾ പ്രത്യുൽപാദനപരമായി ഉപയോഗപ്പെടുത്തും.
- 12. താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണം സമയബന്ധിതമായി പൂർത്തികരിക്കും.
- 13. പൊതുശ്മശാനങ്ങൾ ഇല്ലാത്ത തദ്ദേശസ്ഥാപനങ്ങളിൽ എല്ലാം സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് അതിന്റെ പ്രവർത്തനം ആരംഭിക്കും.
- 14. കൊയിലാണ്ടി റെയിൽവേ മേൽപാലം അറ്റകുറ്റപ്പണി നടത്തി സൗന്ദര്യവൽക്കരിക്കും.
- 15. കൊയിലാണ്ടി ടൗണിലൂടെ കടന്നു പോകുന്ന ദേശീയപാത ഡിവൈഡറുകളോടെ സൗന്ദര്യവൽക്കരിക്കാനുള്ള നടപടികൾ സ്വീകരിക്കും.
- 16. കേരളത്തിലെ ഏറ്റവും പ്രാചീന തുറമുഖങ്ങളിലൊന്നായ കൊല്ലം പന്തലായനി തുറമുഖം പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ നടപടി.
- 17. കൊയിലാണ്ടി ടൗണിൽ ചുരുങ്ങിയ ചെലവിൽ വാടകയ്ക്ക് ലഭിക്കുന്ന ഒരു മിനി ഓഡിറ്റോറിയം സ്ഥാപിക്കും.
- 18. കൊയിലാണ്ടി എൻഎച്ച് ബൈപ്പാസിൻ്റെ കിഴക്കുഭാഗത്തായി ബസ്റ്റാൻഡ് കമ്മ്യൂണിറ്റി ഹാൾ, ഷോപ്പിംഗ് കോംപ്ലക്‌സ്, ഓഫീസ് സമുച്ചയം, പാർക്കുകൾ, തിയേറ്റർ കോംപ്ലക്‌സ്, കാർണിവൽ ഗ്രൗണ്ട് തുടങ്ങിയവ പണിയുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തും.
- 19. ഒരു പ്ലാൻഡ് ടൗൺ ആയി കിഴക്കൻ കൊയിലാണ്ടിയെ വളർത്തിഎടുക്കാൻ നടപടി
- 20. സാമൂഹ്യ ക്ഷേമ കേന്ദ്രം – എല്ലാവിഭാഗം ക്ഷേമനിധി സേവനങ്ങളും ഒരുകുട കീഴിൽ -ഹെൽപ് ഡസ്ക‌് സ്ഥാപിക്കും.
- 21. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഒരു തിയേറ്റർ കോംപ്ലക്‌സ് സ്ഥാപിക്കും.
- 22. കൊയിലാണ്ടിയിൽ വിവാഹം സൽക്കാരം സാംസ്‌കാരിക സദസ്സുകൾക്കുതകുന്ന, കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന, ഭക്ഷണശാല സൗകര്യങ്ങളോടെ മിനി കമ്മ്യൂണിറ്റി ഹാൾ.
ആരോഗ്യം, ഭിന്നശേഷി പരിചരണം, പാലിയേറ്റീവ് സുരക്ഷ -വയോജന പരിചരണം
- 1.കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ പൂർണ്ണ സ്പെഷാലിറ്റി സൗകര്യങ്ങളോടെ ജില്ലാ ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തും.
- 2. പകൽവീടുകൾ വയോജന പരിപാലന കേന്ദ്രങ്ങൾ എന്നിവ പുതിയതായി ആരംഭിക്കുകയും നിലവിലുള്ളവയുടെ സൗകര്യം വർദ്ധിപ്പിക്കുകയും ചെയ്യും.
- 3. അമിബിക്ക് മസ്‌തിഷ്‌കജ്വരം അടക്കമുള്ള പുതിയ കാലത്തിൻ്റെ രോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രായോഗിക നടപടികൾ ആവിഷകരിക്കും.
- 4. പാലിയേറ്റിവ് പരിചരണം എല്ലാ കിടപ്പ് രോഗികളിലേക്കും എത്തിച്ചേരുന്നു എന്ന് ഉറപ്പുവരുത്താൻ ആവശ്യമായ ഇടപെടലുകൾ നടത്തും.
- 5. ഡയാലിസിസിനു കൂടുതൽ കേന്ദ്രങ്ങളും, നിലവിലുള്ളതിൻ്റെ ശേഷി വർദ്ധനവും നടപ്പിലാക്കും.
- 6. ഹൈവേ വികസനവുമായി ഉണ്ടായ വെള്ളക്കെട്ട്, വഴിമുടങ്ങൽ പ്രശ്‌നങ്ങൾ അധികൃതരുമായി ബന്ധപ്പെട്ട് പരിഹരിക്കും
- 7. തിരുവങ്ങൂർ, പയ്യോളി, സി എഛ് സി കളിൽ കിടത്തി ചികിത്സ പുനരാരംഭിക്കും
- 8. മണ്ഡലത്തിലെ എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യത ഉറപ്പുവരുത്തും.
- 9. സഞ്ചരിക്കുന്ന ലാബ് സൗകര്യം ഇല്ലാത്ത തദ്ദേശസ്ഥാപനങ്ങളിൽ അത് പ്രാവർത്തികമാക്കും.
- 10. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മലിനജലം ശുദ്ധീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.
- 11. തെരുവുനായ സംരക്ഷണത്തിനായി മണ്ഡലത്തിൽ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള സാധ്യതകൾ ആരായും.
- 12. ഭിന്നശേഷി പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കും.
- ടൂറിസം പ്രോത്സാഹനം
- 1.കാപ്പാട് കടൽത്തീരത്തേക്ക് എത്തിച്ചേരുന്ന മുതിർന്നവരും കുട്ടികളുമടങ്ങുന്ന സഞ്ചാരികൾക്ക് വിനോദ വിജ്ഞാന പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള ഉപാധികളും കുടുംബശ്രീയുടെ സഹകരണത്തോടെ വിപുലമായ ഭക്ഷ്യ ഹബ്ബുകളും ഒരുക്കും.
- 2. തിരഞ്ഞെടുക്കപ്പെട്ട പുലിമുട്ടുകൾ എൽഇഡി ദീപാലങ്കരത്തോടെ സി വ്യൂ പോയിൻറുകളാക്കി സഞ്ചാരികൾക്ക് തുറന്നു കൊടുക്കും.
- 3. കണ്ടൽ റിസർച്ച് സെൻ്റർ, വിനോദസഞ്ചാര കേന്ദ്രം എന്നിവ അണേല കണ്ടൽ മ്യൂസിയത്തോടു ചേർന്നു സ്ഥാപിക്കാൻ നടപടി.
- 4. കണൽ പാർക്ക്, ജൈവവൈവിധ്യ പാർക്ക്, ഉൾനാടൻ പുഴകൾ, കടൽ, ചരിത്രസ്‌മാരകങ്ങൾ, കാവുകൾ എന്നിവയെ കുട്ടിയിണക്കി വിപുലമായ ജല- റോഡ് ടൂറിസ്റ്റ് സർക്യൂട്ടുകൾ സ്ഥാപിക്കും.
- 5. വിദേശികൾ അടക്കമുള്ള ടൂറിസ്റ്റുകൾക്ക് കഥകളി തെയ്യം നാടൻകലകൾ എന്നിവ കണ്ട് ആസ്വദിക്കാനുള്ള അരങ്ങു ഒരുക്കും.
- 6. പ്രാദേശിക രുചി ഭേദങ്ങൾ പരിചയപ്പെടുത്തുന്നതിനായി വിനോദസഞ്ചാര കേന്ദ്രങ്ങൾ കടലോരങ്ങൾ കേന്ദ്രീകരിച്ച് കിയോസ്‌കുകൾ, സ്ഥാപിക്കും ഭക്ഷ്യമേളകൾ സംഘടിപ്പിക്കും.
- 7. കൊല്ലം കടലോരത്ത് മറൈൻ മ്യൂസിയം സ്ഥാപിക്കും.
- 8. തിക്കോടി ഡ്രൈവിംഗ് ബിച്ചിൽ പുന്തോട്ടവും ശൗചാലയങ്ങളും വിനോദോപാധികളും സ്ഥാപിച്ച് അതിനെ മികച്ച നിലവാരത്തിലേക്ക് ഉയർത്തും.
ഗതാഗതം
- 1. ഉൾനാടൻ റോഡുകളിൽ പാവധി കെഎസ്ആർടിസി ഇലക്(ടിക് മിനി ബസ്സുകൾ സർവീസ് നടത്താനുള്ള ഇടപെടലുകൾ നടത്തും.
- 2. മണ്ഡലം പരിധിയിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ കുടുതൽ എക്‌സ്‌പ്രസ് പാസഞ്ചർ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനായി ഇടപെടൽ നടത്തും.
- 3. കെഎസ്ആർടിസിയുടെ ഒരു ഡിപ്പോ കൊയിലാണ്ടിയിൽ സ്ഥാപിച്ചു കിട്ടാനുള്ള ഇടപെടൽ നടത്തും
- 4. മേലൂർ-അക്വാഡക്റ്റ്- പുതിയകാവിൽ – അമൃത വിദ്യാലയം, പന്തലായനി കൊല്ലം കന്നാൽ റോഡ് ടാർ ചെയ്‌തു ഗതാഗത യോഗ്യമാക്കും.
- 5. സമീപ ടൗണുകളെയും ടൂറിസ്റ്റ് സ്പോട്ടുകളും ബന്ധിപ്പിച്ചു റോഡ് വികസനവും ബസ്റൂട്ടും പ്രവർത്തികമാക്കും.
- 6. കൊയിലാണ്ടിയിൽ എൻഎച്ച് സർവീസ് റോഡിനോട് ചേർന്ന് മികച്ച ഭൗതിക സൗകര്യങ്ങളോടെ ടേക്ക് എ ബ്രേക്ക്. ഫുഡ് പാർക്ക്, മിനി മാർട്ട്, – പാർക്കിംഗ് കേന്ദ്രം.
- 7. ബാലുശ്ശേരി -കൊയിലാണ്ടി സംസ്ഥാനപാതയെ എൻഎഛ് കണക്ടിവിറ്റി പാതയായി ദേശീയപാത നിലവാരത്തിൽ വികസിപ്പിക്കും.
- 8. കൊയിലാണ്ടി- പേരാമ്പ്ര പാത വികസിപ്പിക്കു ന്നതിലൂടെ എല്ലാ അയൽ നിയോജക മണ്ഡലങ്ങളിലേക്കും. മികച്ച ഗതാഗത സൗകര്യം ഉറപ്പുവരുത്തും.
- 9. കോഴിക്കോടിൻ്റെ സാറ്റലൈറ്റ് സിറ്റിയായി കൊയിലാണ്ടിയെ വികസിപ്പിക്കും..
- 10. നഗരത്തിലെ പാർക്കിങ്ങ് പ്രശ്നം പരിഹരിക്കാനായി ഒരു പാർക്കിങ്ങ് പ്ലാസ്സ സ്ഥാപിക്കും.
പിന്നോക്ക വിഭാഗ ക്ഷേമവും മുന്നേറ്റവും
- 1. പിന്നോക്ക വിഭാഗം വിദ്യാർത്ഥികൾക്ക് പഠനമുന്നേറ്റത്തിന് പ്രത്യേക പാക്കേജ്
- 2. വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിന് സ്വദേശ വിദേശ പഠന സാധ്യതകൾ പ്രയോജനപ്പെടുത്താൻ അക്കാദമിക് ഹെൽപ് ഡെസ്‌ക്,
- 3. സാമൂഹ്യക്ഷേമ വകുപ്പുമായി സഹകരിച്ച് നവ സംരംഭങ്ങൾ ആരംഭിക്കാനുള്ള സാങ്കേതിക സഹായം.
- 4. അഭ്യസ്‌ത വിദ്യരായ പിന്നോക്ക വിഭാഗം യുവജനങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ സാങ്കേതിക പരിശീലന- സാമ്പത്തിക സഹായം ഉറപ്പുവരുത്തും.
- 5. ഉന്നതികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതി
പ്രവാസി ക്ഷേമം
- 1. ലോക കേരളസഭയിൽ ചർച്ച ചെയ്‌ത പ്രവാസി മിഷൻ പദ്ധതി നടപ്പിലാക്കാൻ പരിശ്രമിക്കും.
- 2. വിദേശത്തും നാട്ടിലുമുള്ള പ്രവാസികളുടെ സ്ഥിതിവിവര കണക്ക് മണ്ഡലത്തിൽ ശേഖരിക്കാൻ ഇടപെടും.
- 3. പ്രവാസി സഹകരണ സംഘങ്ങൾ രൂപീകരിക്കും. മുലധന സമാഹരണത്തിനും സംരംഭങ്ങളിൽ നിക്ഷേപിക്കാനുമുള്ള സാഹചര്യങ്ങൾ ഒരുക്കും.
- 4. കോവിഡ്, മെഡിക്കൽ സാഹചര്യങ്ങൾ, പശ്ചിമേഷ്യൻ സംഘർഷം തുടങ്ങി വിവിധ കാരണങ്ങളാൽ ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് അതിജീവന മാർഗങ്ങൾ കണ്ടെത്താൻ ധന സഹായം
വനിതാക്ഷേമം
- 1. കുടുംബശ്രീ വനിതകളെ സുസ്ഥിര തൊഴിൽ സംരംഭങ്ങളിലേക്ക് എത്തിക്കുന്നതിനായി വർദ്ധിത പ്രാധാന്യത്തോടെ കുടിയ ഇടപെടലുകൾ നടത്തും.
- 2. കൊയിലാണ് ഷി ഹോസ്റ്റൽ പ്രവ്യത്തി സമയബന്ധിതമായി പൂർത്തീകരിക്കും പയ്യോളിയിൽ ഒരു പുതിയ ഷി ഹോസ്റ്റൽ സ്ഥാപിക്കാൻ നടപടി.
- 3. നിയമസഹായം ആവശ്യമായി വരുന്ന വനിതകൾക്ക് സൗജന്യമായി അത് ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കും.
- 4. വനിതാ ശാക്തീകരണ കേന്ദ്രം സ്ഥാപിക്കാൻ നടപടി.
- 5. സന്ദർശകർഏറെ എത്തിച്ചേരുന്ന കടൽത്തീരങ്ങളിൽ കുടുംബശ്രീയുടെ സഹകരണത്തോടെ വിപുലമായ ഫുഡ് പ്ളാസ ഒരുക്കും.




