കൊല്ലം അരയൻകാവ് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
.
കൊയിലാണ്ടി: കൊല്ലം അരയൻകാവ് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തുടർന്ന് അന്നദാനം, ദേവി ഗാനവും നൃത്തവും, കരിമരുന്ന് പ്രയോഗവും നടന്നു. രാത്രി അദ്ധ്യാത്മിക പ്രഭാഷണം. ഞായറാഴ്ച വൈകിട്ട് ഓട്ടൻതുള്ളൽ. 7 മണിക്ക് തായമ്പക. തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് അരയൻകാവ് ടീം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി.


ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് വാൾ എഴുന്നള്ളത്ത്. 7 മണിക്ക് ഇരട്ട തായമ്പക, 9 മണിക്ക് സ്കോളർഷിപ്പ് വിതരണം. ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ഇളനീർ കുല വരവ്. 6 മണിക്ക് താലപ്പൊലി എഴുന്നള്ളത്ത്. തുടർന്ന് രാത്രി ഒന്നിനും 1:40 നും ഇടയിൽ നാന്തകം എഴുന്നള്ളിപ്പ്, തുടർന്ന് കരിമരുന്നു പ്രയോഗം. വ്യാഴാഴ്ച 4 മണിക്ക് വള്ളിക്കുട എഴുന്നള്ളിപ്പ്. വെള്ളിയാഴ്ച കാളിയാട്ടം ഭഗവതിയുടെ പുറപ്പാട് ശ്രീ പിഷാരികാവിലേക്ക്.




