പുത്തലത്ത് രാഘവൻ നായരെ അനുസ്മരിച്ചു
.
പുത്തലത്ത് രാഘവൻ നായരുടെ എട്ടാം ചരമ ദിനാചരണത്തിൻ്റെ ഭാഗമായി ആർജെഡി കൊഴുക്കല്ലൂർ മേഖലാ കമ്മറ്റി നടത്തിയ അനുസ്മരണ സമ്മേളനം രാഷ്ട്രീയ ജനതാദൾ സംസ്ഥാന സിക്രട്ടറി കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. സാമൂഹികമായ അസമത്വങ്ങൾക്കെതിരെ പോരാട്ടം നയിച്ചതിൽ സോഷ്യലിസ്റ്റുകൾക്ക് വലിയ പങ്കാണ് ഉള്ളതെന്നും കൊഴുക്കല്ലൂർ പ്രദേശത്ത് ജാതീയവും സാമൂഹികവുമായ അസമത്വങ്ങൾക്കെതിരായ പോരിട്ടങ്ങളിൽ പുത്തലത്ത് രാഘവൻ നായരുടെ പങ്ക് വളരെ വലുതാണെന്നും കെ. ലോഹ്യ പറഞ്ഞു. രവി ചെറുവത്ത് അദ്ധ്യക്ഷത വഹിച്ചു.

ആർജെഡി ജില്ലാ പ്രസിഡണ്ട് ഭാസ്കരൻ കൊഴുക്കല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി. ഇ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, സി.കെ. ശ്രീധരൻ മാസ്റ്റർ, പി. ബാലൻ മാസ്റ്റർ, ജസ്‌ല കൊമ്മിലേരി, വി പി. മോഹനൻ, പി. ബാലകൃഷ്ണൻ കിടാവ്, വി.പി ഷാജി, പി.കെ. രതീഷ്, ലികേഷ് എന്നിവർ സംസാരിച്ചു. കാലത്ത് ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് നിഷാദ് പൊന്നംകണ്ടി, അമൽ ആസാദ്, കെ.എം ബാലൻ, സുധീഷ് കുമാർ ബി.ടി, പ്രമീഷ് എന്നിവർ നേതൃത്വം നൽകി.



