വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂൾ ‘വൈബ്- 26’ എൻ്റർടെയ്ൻമെൻ്റ് ക്യാമ്പ് നടത്തി
.
ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൻ്റെ നേതൃത്വത്തിൽ അകലാപ്പുഴ ബോട്ട് ഹൗസിൽ വെച്ച് കുട്ടികൾക്കായി ‘വൈബ്- 26’ എൻ്റർടെയ്ൻമെൻ്റ് ക്യാമ്പ് നടത്തി. പ്രശസ്ത വ്ലോഗറായ സിബിത്ത് സഫാരി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് മൃദുല ഷിജിത്ത് അധ്യക്ഷത വഹിച്ചു. ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് മജീഷ് കാരയാട്, മജീഷ്യൻ നാസ് വടകര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ ലീഡർ എം.കെ. വേദ, എസ്. അദ്വിത, പി.കെ. അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ, ശ്രിയ എ.എസ്, സി.കെ റയ്ഹാൻ, എന്നിവർ സംസാരിച്ചു.



