KOYILANDY DIARY.COM

The Perfect News Portal

ശബരിമല ഉത്സവത്തിന്‌ കൊടിയേറി

.

ശബരിമല: ശബരിമല പൈങ്കുനി ഉത്രം ഉത്സവത്തിന്‌ തിങ്കളാഴ്ച കൊടിയേറി. തന്ത്രി കണ്ഠര് മഹേഷ് മോഹനര് കൊടിയേറ്റി. 31 വരെ നെയ്യഭിഷേകം ഉണ്ടാകും. ഉച്ചപൂജയ്ക്കുശേഷം ഉത്സവബലിയും അത്താഴ പൂജയ്‌ക്കുശേഷം ശ്രീഭൂതബലിയുമാണ് പ്രധാന ചടങ്ങ്‌. ആറാട്ട് ദിവസം നെയ്യഭിഷേകം ഉണ്ടാകില്ല. 31നാണ് പള്ളിവേട്ട.

ഏപ്രിൽ ഒന്നിന് പമ്പയിൽ ആറാട്ടിനായി രാവിലെ ഒമ്പതിന്‌ സന്നിധാനത്തുനിന്ന് ഘോഷയാത്ര പുറപ്പെടും. ആറാട്ടിനുശേഷം പമ്പാ ഗണപതി ക്ഷേത്രത്തിൽ പറ നിറയ്‌ക്കാം. ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തി കൊടിയിറക്കുന്നതോടെ ഉത്സവം സമാപിക്കും. ഒന്നിന് രാത്രി 10ന്‌ നട അടയ്ക്കും. മേട വിഷു ആഘോഷങ്ങൾക്കായി ഏപ്രിൽ പത്തിന്‌ വീണ്ടും നട തുറക്കും.

 

Share news