ഇറാനെതിരെ നടത്തുന്ന അതിക്രമത്തിൽ പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെതിരെ ബൃന്ദാ കാരാട്ട്
യുഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന അതിക്രമത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെതിരെ ബൃന്ദാ കാരാട്ട്. വിഷയത്തിൽ മോദിയുടെ മൗനം കീഴടങ്ങലാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. മോദി ട്രംപിൻ്റെ പാവയാണ്. ട്രംപിൻ്റെ വാക്കുകൾ ആവർത്തിക്കുകയാണ് മോദി ചെയ്യുന്നതെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയാണ് നടക്കുന്നത്. ഇതിനെതിരെ ഒരു വാക്ക് പോലും സംസാരിക്കാൻ മോദി തയ്യാറായില്ലെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

സിപിഐഎം ൻ്റെ നേതൃത്വത്തിൽ ഇടതുപക്ഷ സംഘടനകൾ ദില്ലിയിൽ നടത്തിയ പ്രതിഷേധത്തിലാണ് ബൃന്ദാ കാരട്ടിൻ്റെ പ്രതികരണം. ഒരു രാജ്യത്തിൻ്റെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റത്തിനെതിരെ ശക്തമായി സിപിഐഎം ശബ്ദമുയർത്തുകയാണ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലും കേരളത്തിൽ എല്ലാ ഇടങ്ങളിലും പ്രതിഷേധ പരിപാടികൾ സിപിഐഎം ൻ്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.

അതേ സമയം ജന്തർ മന്തറിലെ ഇടത് പ്രതിഷേധത്തിൽ ഉന്തും തള്ളുമുണ്ടായി. മനപ്പൂർവ്വം സംഘർഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മോദി അനുകൂലികൾ ജയ് ശ്രീറാം മുദ്രാവാക്യവുമായി എത്തുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തു.
അനാവശ്യ സംഘർഷം സംഘപരിവാർ സൃഷ്ടിക്കുകയാണെന്ന് ഇടത് സംഘടനകൾ പറഞ്ഞു.




