KOYILANDY DIARY.COM

The Perfect News Portal

ചന്ദ്രികയുടെ ഓർമദിനം ആചരിച്ചു

.

കൊയിലാണ്ടി: ഗായികയും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകയും ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടുമായ നടേരി ഭാസ്ക്കരന്റെ പത്നിയായ ചന്ദ്രികയുടെ ഒന്നാം ചരമ വാർഷികവും വീട്ടുവളപ്പിൽ പുഷ്പാർച്ചനയും നടത്തി. അനുസ്മരണം. ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.ടി. ഉമേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

പ്രൊഫസർ കാവുംവട്ടം വാസുദേവൻ അനുസ്മരണ പ്രഭാഷണം നടത്തി. റിട്ട: ബീഡി ഒ. കുട്ടികൃഷ്ണൻ കൊടക്കാട്ട്, പി രത്നവല്ലി, രാജേഷ് കീഴരിയൂർ, വി.വി. സുധാകരൻ, മുരളി തോറോത്ത്, പി.കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. നടേരി ഭാസ്ക്കരൻ നന്ദി പറഞ്ഞു.

Share news
error: Content is protected !!