കോമത്തുകര ദേശീയപാതയിൽ മണ്ണടിച്ചതിനെ തുടർന്ന് പൈപ്പ് ലൈൻ പൊട്ടി 31, 32 വാർഡുകളിലെ ജല വിതരണം തടസപ്പെട്ടു
കൊയിലാണ്ടി: കോമത്തുകര ദേശീയപാതയുടെ സർവീസ് റോഡിൽ വഗാഡിന്റെ വണ്ടിയിൽ മണ്ണടിച്ചപ്പോൾ നിലവിലുണ്ടായിരുന്ന പൈപ്പ് ലൈൻ പൊട്ടിയതു കാരണം 31, 32 വാർഡുകളിലെ ജല വിതരണം 17 ന് രാത്രി നിലച്ചിരിക്കുകയാണ്. വാട്ടർ അതോറിട്ടി അധികാരികൾ വഗാഡുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരെ പൈപ്പ് ലൈൻ നന്നാക്കാനുള്ള നടപടി നടന്നിട്ടില്ല. അടിയന്തിരമായും ഈ കാര്യത്തിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് കൗൺസിലർമാരായ എം. ദൃശ്യയും, കെ.കെ. ദാമോദരനും ആവശ്യപ്പെട്ടു.




