അണേല വലിയ മുറ്റം ശ്രീ കളരി ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി
കൊയിലാണ്ടി: അണേല വലിയ മുറ്റം ശ്രീ കളരി ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി. നട തുറന്ന് ഗണപതി ഹോമത്തിനുശേഷം 9 മണിക്കാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. തുടർന്ന് ആറുമണി മുതൽ കലാസന്ധ്യ, കളരിപയറ്റ് എന്നിവ നടന്നു.
.

.
2026 ഫെബ്രുവരി 20ന് കാലത്ത് 5 മണിക്ക് നട തുറക്കൽ, വൈകുന്നേരം 7 മണിക്ക് ഗുരുതി, തുടർന്ന് പ്രാദേശിക കലാകാരികൾ അവതരിപ്പിക്കുന്ന ഫ്യൂഷൻ തിരുവാതിര, ഗുരുക്കൾ അജയൻ പള്ളിയത്ത് കുനിയുടെ നേതൃത്വത്തിൽ യോദ്ധ കളരി കാവിൽ ന്റെ കളരിപ്പയറ്റ്. തുടർന്ന് രാത്രി 10 മണിക്ക് കോട്ടയിൽ പോക്ക്, അരി ചൊരിയൽ എന്നീ ചടങ്ങുകൾ.

2026 ഫെബ്രുവരി 21 കാലത്ത് 5 മണിക്ക് നട തുറക്കൽ, 9 മണിക്ക് എടുപ്പ് തയ്ക്കൽ ഉച്ചയ്ക്ക് 12 മുതൽ 2 വരെ പ്രസാദ ഊട്ട്, വൈകുന്നേരം മൂന്ന് മണിക്ക് ഗുരുദേവൻ വെള്ളാട്ടും ഇളനീർ കുലവരവും, വൈകുന്നേരം നാലുമണിക്ക് പാമ്പൂരി കരുമകൻ വെള്ളാട്ടും തലചില്ലോൻ നട്ടതിറ യും, വൈകുന്നേരം ആറുമണിക്ക് താലപ്പൊലിയോട് കൂടിയ ഭഗവതിയുടെ നട്ടതിറ, തുടർന്ന് പിറ്റേന്ന് കാലത്തുവരെ ആടുന്ന വിവിധ തിറകളോടുകൂടി മഹോത്സവം സമാപിക്കും.



