KOYILANDY DIARY.COM

The Perfect News Portal

ജനങ്ങളെ കേൾക്കാൻ ജനങ്ങളിലേക്ക്

.
കൊയിലാണ്ടി: നവകേരളം പദ്ധതിയുടെ ഭാഗമായി ജനകീയ സർക്കാർ നടപ്പിലാക്കുന്ന ജനങ്ങളെ കേൾക്കാൻ ജനങ്ങളിലേക്ക് എന്ന നവകേരളം സിറ്റിസൺസ്‌ റെസ്പോൺസ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അരിക്കുളം ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചു.
യുവാക്കളുടെ കൂട്ടായ്മയായ ‘Vanguard ഊട്ടേരി’ യുടെ യുവതി യുവാക്കളോട് സംവദിച്ച് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തേടി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനുഷ. പി.വി പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബിന്റെ സെക്രട്ടറി അതുൽ പ്രസിഡണ്ട് സന്ദീപ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് യൂത്ത് കോഡിനേറ്റർ ഭാനിഷ, അരിക്കുളം പഞ്ചായത്ത് മെമ്പർ ഷൈമ എന്നിവർ സംസാരിച്ചു.
Share news