KOYILANDY DIARY.COM

The Perfect News Portal

സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

.
കൊയിലാണ്ടി: പന്തലായനി ഗവ. ഹയർ സെക്കഡറി സ്കൂളിൽ പരിശീലനം പൂർത്തിയാക്കിയ 42 സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. വിശിഷ്ടാതിഥിയായി കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു. കെ ചന്ദ്രൻ സല്യൂട്ട് സ്വീകരിക്കുകയും പരേഡ് പരിശോധിക്കുകയും ചെയ്തു. കേഡറ്റുകൾക്കുള്ള ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. കൊയിലാണ്ടി സ്റ്റേഷൻ എസ്. എച്ച്. ഒ ആയ ഇൻസ്പെക്ടർ ഓഫ് പോലീസ് സുമിത് കുമാർ. കെ സല്യൂട്ട് സ്വീകരിച്ചു.
ഉപഹാരസമർപ്പണവും നിർവഹിച്ചു.
വാർഡ് കൗൺസിലറും സ്കൂളിൻ്റെ പിടിഎ പ്രസിഡണ്ടുമായ പി. എം. ബിജു, സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് സ്മിത ശ്രീധരൻ, ഡപ്യൂട്ടി എച്ച്.എം. രാഗേഷ് കുമാർ. പി എന്നിവർ സല്യൂട്ട് സ്വീകരിച്ചു. ഡി. ഐ മാരായ കുഞ്ഞായി ടി എം, അനഘ ഇ കെ, സിപിഒ മാരായ  ജെറോം ഫെർണാണ്ടസ്, റീന കെ എം എന്നിവർ നേതൃത്വം നൽകി.
Share news