‘മന്ദാരം പബ്ലിക്കേഷൻ ലിറ്ററേച്ചർ ഓഫ് ലൗ’ സാഹിത്യ സംഗമവും പുസ്തക പ്രകാശനവും നടത്തി
.
‘മന്ദാരം പബ്ലിക്കേഷൻ ലിറ്ററേച്ചർ ഓഫ് ലൗ’ സാഹിത്യ സംഗമവും പുസ്തക പ്രകാശനവും തിരൂർ തുഞ്ചൻപറമ്പിൽ നടന്നു. മന്ദാരത്തിന്റെ ‘കാളിമ’ എന്ന കൃതിയുടെ പ്രകാശനമാണ് നടന്നത്. ചലച്ചിത്ര താരം ഗിരിജ രവീന്ദ്രൻ സാഹിത്യ സംഗമം ഉദ്ഘാടനം ചെയ്തു. മന്ദാരം ഡറയക്റ്ററും എഴുത്തുകാരനുമായ റഷീദ് വെന്നിയൂർ അധ്യക്ഷത വഹിച്ചു.

സ്നേഹത്തിന് വേണ്ടിയുളള സാഹിത്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചും
ജാതിയോ മതമോ വർണ്ണമോ ഇല്ലാതെ എല്ലാവരെയും തുല്യരായി കാണാനും സ്നേഹിക്കാനും നമുക്ക് കഴിയണമെന്നും, പുതിയ എഴുത്തുകാർക്ക് മികച്ച അവസരങ്ങൾ ഒരുക്കുകയാണ് മന്ദാരത്തിന്റെ ലക്ഷ്യമെന്നും റഷീദ് വെന്നിയൂർ പറഞ്ഞു.

മന്ദാരത്തിന്റെ പതിനേഴാമത് സാഹിത്യ സംഗമത്തിന്റെ ഉദ്ഘാടന കർമ്മമാണ് ചലച്ചിത്ര താരം ഗിരിജ രവീന്ദ്രൻ നിർവ്വഹിച്ചത്. ലോക കേരള സഭാ അംഗം പി കെ കബീർ സലാല, ഫിലിം ആർട്ടിസ്റ്റ് മാനിയ റഹീം എന്നിവർ വിശിഷ്ടാഥിതികളായിരുന്നു. ലിറ്ററേച്ചർ ഓഫ് ലൗ എന്ന സന്ദേശത്തെ കുറിച്ച് കവിയും എഴുത്തുകാരനുമായ ഫ്രെഡി പൗലോസ് സംസാരിച്ചു.



