KOYILANDY DIARY.COM

The Perfect News Portal

മൂർഖൻ പാമ്പിനെ പിടികൂടി

.

കൊയിലാണ്ടി: മൂർഖൻ പാമ്പിനെ പിടികൂടി. കൊരയങ്ങാട് തെരുവിലെ കളിപ്പുരയിൽ സുനിൽ കുമാറിന്റെ വീട്ടിൽ നിന്നാണ് ഇന്നലെ ഉച്ചയ്ക്ക് മൂർഖൻ പാമ്പിനെ പിടികൂടിയത്. മാളത്തിൽ നിന്നും പുറത്തിറങ്ങി ജനവാസമേഖലയിലൂടെ പത്തിവിടർത്തി ഇഴഞ്ഞ് പോകുന്നത് നാട്ടുകാർ കണ്ടതിനെ തുടർന്ന് ഫോറസ്റ്റിൽ വിവരമറിയിക്കുകയായിരുന്നു.

 

വനം വകുപ്പിന്റെ നിർദേശപ്രകാരം പാമ്പ് പിടുത്തകാരനായ സതീശൻ എത്തിയാണ് പാമ്പിനെ പിടികൂടിയത്. ചുറ്റുമതിലിന്റെ അടിയിൽ നിന്നും ഏറെ പണിപ്പെട്ടാണ് പിടികൂടിയത്. ഏകദേശം നാല് അടിയോളം നീളമുണ്ട്. ഇ. കെ. രാഗേഷും, ഇ. കെ. വിജീഷും പാമ്പിനെ പിടികൂടുന്നതിൽ പങ്കാളികളായി. 

Share news
error: Content is protected !!