KOYILANDY DIARY.COM

The Perfect News Portal

ബാബു കൊളപ്പള്ളിക്ക് പൗര സ്വീകരണം 17-ന്

.
കൊയിലാണ്ടി: നൂലലങ്കാരകലയിൽ സംസ്ഥാന ഫോക്‌ലോർ അക്കാദമിയുടെ പ്രഥമ അവാർഡ് നേടിയ ബാബു കൊളപ്പള്ളിക്ക് കൊയിലാണ്ടിയിൽ നാടിൻ്റെ ആദരം. ഫിബ്രവരി 17-ന് കൊയിലാണ്ടി ടൗൺ ഹാളിലാണ് പരിപാടി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക്ലോർ പഠന കേന്ദ്രം മുൻ അധ്യക്ഷൻ ഡോക്ടർ ഇ. കെ. ഗോവിന്ദവർമ്മരാജ ആദരവ് സമർപ്പിക്കും. മലയാളം സർവ്വകലാശാല എഴുത്തച്ഛൻ പഠന കേന്ദ്രം ഡയറക്ടർ ഡോ. കെ. എം. അനിൽ മുഖ്യപ്രഭാഷണം നടത്തും.
പുസ്തക കവർ പ്രകാശനം ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ നടത്തും. രാവിലെ 11-മുതൽ നൂലലങ്കാര – പ്രദർശനം യു.കെ. രാഘവൻ ഉദ്ഘാടനം ചെയ്യും. സമാപനത്തിൽ സംഗീതവിരുന്നും ഉണ്ടായിരിക്കും.
പത്രസമ്മേളനത്തിൽ സി. അശ്വനിദേവ്, ഡോ. ലാൽ രഞ്ജിത്, സുരേഷ് ഹെമ് ലിൻ, മധു ബാലൻ എന്നിവർ പങ്കെടുത്തു.

Share news