കേരള സീനിയർ സിറ്റിസൺസ് ഫോറം സാദരം പരിപാടി സംഘടിപ്പിച്ചു
.
കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം സാദരം പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടേയും, പഞ്ചായത്ത് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ പ്രസിദ്ധ സംഗീത സംവിധായകൻ പാലക്കാട് പ്രേം രാജിനും, കവി ചന്ദ്രൻ കാർത്തികയ്ക്കും ശ്രീ രാമാനന്ദാ ആശ്രമം സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ആദരവ് നൽകി. കഴിഞ്ഞ നാല് വർഷങ്ങളായി സംഘടനയുടെ ജില്ലാ സംസ്ഥാന സമ്മേളനങ്ങളിൽ അവതരിപ്പിച്ച സ്വാഗത ഗാനം ചിട്ടപ്പെടുത്തിയതിനാണ് ഈ ആദരവ് നൽകുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സോമൻ ചാലിൽ പറഞ്ഞു.
പി. കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വി.പി. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ എം ശ്രീധരൻ, ജോ. സെക്രട്ടറി അജയൻ മൂലാട്, വൈസ് പ്രസിഡണ്ട് കെ. പി. വിജയ, ടി. പി. രാഘവൻ, എൻ. കെ. പ്രഭാകരൻ, പി. വി. പുഷ്പൻ എന്നിവർ സംസാരിച്ചു. പാലക്കാട് പ്രേം രാജ്, ചന്ദ്രൻ കാർത്തിക എന്നിവർ മറുമൊഴി നൽകി. സംഗീത സായന്തനം ഗ്രൂപ്പ് അംഗങ്ങൾ ചേർന്ന് സ്വാഗതഗാനം ആലപിച്ചു.



