KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ശാന്തിതീരം റസിഡൻസ് അസോസിയേഷൻ്റെ 10-ാംമത് വാർഷിക ആഘോഷം സമുചിത പരിപാടികളോടെ ആഘോഷിച്ചു

.
കൊയിലാണ്ടി: കൊല്ലം ശാന്തിതീരം റസിഡൻസ് അസോസിയേഷൻ്റെ 10-ാംമത് വാർഷിക ആഘോഷം സമുചിത പരിപാടികളോടെ ആഘോഷിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു. കെ ചന്ദ്രൻ ഭദ്രദീപം തെളിയിച്ച് വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്തു. ബന്ധങ്ങൾ ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് പുതു തലമുറയ്ക്ക് പരസ്പര ബന്ധങ്ങൾ അന്യം നിന്നു പോവാതിരിക്കാനും മദ്യം, മയക്കുമരുന്ന് ഉൾപ്പെടെ സമൂഹത്തിന് വിപത്തുകൾ ഉണ്ടാക്കുന്ന കാര്യങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനും വായന കലാ കായിക ജീവ കാരുണ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും റസിഡൻസ് അസോസിയേഷനുകൾ മുന്നോട്ട് വരണമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
നഗരസഭ പത്താം വാർഡ് കൗൺസിലർ അഭിന നാരായണൻ മുഖ്യാതിഥിയായി. റെസിഡൻസിൻ്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കു വേണ്ടി കൊയിലാണ്ടിയിലെ പ്രമുഖ വസ്ത്രാലയമായ ഗീത വെഡ്ഡിങ് ഗ്രൂപ്പ് മാനേജ്മെൻ്റ് പാർട്ണർമാരായ ഗോപാലകൃഷ്ണൻ, സുനി, ബാബു എന്നിവർ ചേർന്ന് വീൽ ചെയർ റസിഡൻസിനു കൈമാറി. നോർവേ യൂണിവേഴ്സിറ്റിയിൽ നിന്നും ആർട്ടിഫിഷൽ ഇൻ്റലിജൻസ് ഓർഗനൈസേഷൻ ഫെല്ലോഷിപ്പ് നേടിയ ആശേവ്. KI നാഷണൽ കിക്ക് ബോക്സിങ്ങിൽ സ്വർണ്ണ മെഡൽ നേടിയ അശ്വന്ത്, കൂടാതെ മുതിർന്ന പൗരൻമാരായ പത്മിനി അമ്മ, സി. പി നാരായണൻ എന്നിവരെ ആദരിച്ചു.
തുടർന്ന് മെഗാ തിരുവാതിര ഉൾപ്പെടെ  കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പവിത ശ്രീജിഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രസിഡണ്ട് മനോജ് കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സതീദേവി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആശംസകൾ : ജയചന്ദ്രൻ പുതിയ പറമ്പത്ത്, രഷ്ന ജ്യോത്രിന്ദ്രനാഥ് എന്നിവർ സംസാരിച്ചു. ശ്യാം പ്രകാശ് സ്വാഗതവും ട്രഷറർ അശ്വതി ദീപു നന്ദിയും പറഞ്ഞു.
Share news