സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും ഡിആറും വർധിപ്പിച്ച് ഉത്തരവിറങ്ങി
.
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും ഡിആറും വർധിപ്പിച്ച് ഉത്തരവിറങ്ങി. മൂന്ന് ശതമാനം വർധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ഡിഎ 22 ശതമാനത്തിൽ നിന്നും 25 ശതമാനമായി വർധിച്ചു. വർധിപ്പിച്ച ഡിഎയുടെ ആദ്യ ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം നൽകും. അവശേഷിക്കുന്നത് മാർച്ചിലും നൽകും.

അവശേഷിക്കുന്ന ഡിഎ, ഡിആർ കുടിശ്ശിക പൂർണമായും തീർക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു. 12-ാം ശമ്പള പരിഷ്കരണ കമീഷനും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
Advertisements




