KOYILANDY DIARY.COM

The Perfect News Portal

“ട്രംപ് ആണോ രാജ്യത്തിന്‍റെ പ്രധാനമന്ത്രി? ഡോ. ജോൺ ബ്രിട്ടാസ് എംപി

ഇന്ത്യ – യുഎസ് വ്യാപാര കരാറിൽ കേന്ദ്രത്തിന്‍റെ നട്ടെല്ലില്ലായ്മയെ തുറന്നെതിർത്ത് ഡോ. ജോൺ ബ്രിട്ടാസ് എംപി. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്നും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് നികുതി ഉണ്ടായിരിക്കില്ലെന്നുമൊക്കെ യുഎസ് പ്രസിഡണ്ട് ട്രംപാണ് പറയുന്നത്. 500 ബില്യൺ ഡോളർ കരാറിന് സമ്മതിച്ചെന്നും ട്രംപ് പറയുന്നു. ഇതൊക്കെ പറയുന്നത് അമേരിക്കൻ പ്രസിഡന്‍റാണ്. ഇക്കാര്യത്തിൽ ഇതുവരെ ഒരു വ്യക്തത വരുത്താൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.

ട്രംപ് ആണോ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെന്ന് ഡോ. ജോൺ ബ്രിട്ടാസ് തുറന്നടിച്ചു. ട്രംപ് ആണോ ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങണം, വാങ്ങേണ്ട എന്നൊക്കെ തീരുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യ സ്വതന്ത്ര രാജ്യമാണെന്നും ആരുടെ മുന്നിലും തലകുനിക്കേണ്ട ആവശ്യം ഈ രാജ്യത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ ഇന്ത്യൻ കാർഷിക രംഗത്തിന് വലിയ തിരിച്ചടി ഉണ്ടാക്കുമെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി മുന്നറിയിപ്പ് നൽകി.

മൻമോഹൻ സിങ്ങിന്‍റെ കാലത്ത് രൂപ ഐസിയുവിൽ എന്ന് പറഞ്ഞിരുന്നു. അന്ന് ഐസിയു വിൽ ആണെങ്കിൽ ഇന്ന് രൂപ മോർച്ചയിൽ ആണെന്നും എംപി വിമർശിച്ചു. ബജറ്റിൽ കേരളത്തെ പരിഗണിക്കാതിരുന്നതും അദ്ദേഹം ചോദ്യം ചെയ്തു. കേരളം ഇന്ത്യയിൽ അല്ലെയെന്നും ജോൺ ബ്രിട്ടാസ് എംപി ചോദിച്ചു. സുരേഷ്ഗോപി കേരളത്തിൽ എയിംസ് വരുമെന്ന് പറഞ്ഞു. എയിംസ് എവിടെ? ഒരു കേന്ദ്രമന്ത്രിയായ അദ്ദേഹത്തെ ഇങ്ങനെ അപമാനിക്കരുതെന്നും അദ്ദേഹം പരിഹസിച്ചു.

Share news
error: Content is protected !!