KOYILANDY DIARY.COM

The Perfect News Portal

വിഷൻ 2031 അന്താരാഷ്ട്ര കോൺ​ഫറൻസ് ഫെബ്രുവരി 15 മുതൽ തിരുവനന്തപുരത്ത്

.

തിരുവനന്തപുരം: വിഷൻ 2031 വികസനവും ജനാധിപത്യവും അന്താരാഷ്ട്ര കോൺ​ഫറൻസ് ഫെബ്രുവരി 15 മുതൽ 17 വരെ തിരുവനന്തുപരത്ത് നടത്തും. ഫെബ്രുവരി 15ന് നിയമസഭയിലെ ശങ്കരനാരായൺ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷനാകും. നോബൽ സമ്മാന ജേതാവ് അമർത്യ സെൻ, റോമിലാ ഥാപ്പർ, ലോകഭക്ഷ്യ പുരസ്ക്കാര ജേതാവ് ശകുന്തള തിൽസ്തദ് തുടങ്ങിയവർ സംസാരിക്കും.

 

16നും 17നും ഒൻപത് വേദികളിലായി വിവിധ വിഷയങ്ങളിൽ ടെക്നിക്കൽ സെഷനുകൾ നടക്കും. വിവിധ വകുപ്പുകൾ 14 ജില്ലകളിലായി 34 സെമിനാറുകൾ കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലായി സംഘടിപ്പിച്ചിരുന്നു. അതിന്റെ ക്രോഡീകരണമാണ് അന്താരാഷ്ട്ര കോൺ​ഫറൻസിൽ നടക്കുക. കോൺഫറൻസിൽ ലോകമെമ്പാടുമുള്ള വി​ദ​ഗ്ധർക്ക് സംസ്ഥാനം നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ അവതരിപ്പിക്കാനും മുന്നോട്ടുള്ള വികസനപാതയെക്കുറിച്ച് അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും വേദിയൊരുക്കും. സമാപന സമ്മേളനത്തിൽ സെക്യുലറിസം ജനാധിപത്യം സംവേദനാത്മക സർക്കാർ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും ഫറൂഖ് അബ്ദുള്ള, പ്രകാശ് കാരാട്ട്, കനിമൊഴി, ജസ്റ്റിസ് ഷാ തുടങ്ങിയവർ പങ്കെടുക്കും.

Advertisements

സമ്മേളന സെഷനുകൾ വിജയകരമായി നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ പൂർണ സഹകരണവും സജീവ പങ്കാളിത്തവും ഉണ്ടാകണമെന്ന് ഇക്കാര്യങ്ങൾ ആലോചിക്കാൻ ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോ​ഗത്തിൽ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. യോ​ഗത്തിൽ പ്ലാനിങ്ങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. എസ് ജയതിലക്, പ്ലാനിങ് ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Share news