KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മാരാംമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശം ലോഗോ പ്രകാശനം നടത്തി

.
കൊയിലാണ്ടി: മാരാംമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ 2026 ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കുന്ന അഷ്ടബന്ധ നവീകരണ കലശത്തിന്റെ ലോഗോ പ്രകാശനം നടന്നു. കൊല്ലം പിഷാരികാവ് മേൽശാന്തി ശ്രീ നാരായണൻ മുസത് ലോഗോ പ്രകാശനം നിർവഹിച്ചു. ബ്രഹ്മശ്രീ പാലക്കാട്ടിലെ ശിവപ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് അഷ്ടബന്ധ നവീകരണ കലശ ചടങ്ങുകൾ നടക്കുന്നത്. അനിൽ കുമാർ കെ. പി. അധ്യക്ഷത വഹിച്ചു. മനോജ് എം. സി. സ്വാഗതം പറഞ്ഞു. ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യാതിഥിയായി.
Share news