KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിലെ വ്യാപാരികള്‍ നഗരസഭ ചെയ‍ര്‍പേഴ്സണ്‍ യു.കെ ചന്ദ്രനെ സന്ദര്‍ശിച്ചു

കൊയിലാണ്ടി കൊയിലാണ്ടി മർച്ചന്‍റ്സ് അസോസിയേഷൻ ഭാരവാഹികൾ മുൻസിപ്പല്‍ ചെയര്‍പേഴ്സണെ കണ്ട് നിവേദനം കൈമാറി. പുതിയ നഗരസഭ ഭരണ സമിതി വന്നശേഷം പട്ടണത്തിന് ആവശ്യമായ മാറ്റം കൊണ്ടുവരുന്നതിന്‍റെ ഭാഗമായി നി‍ദ്ദേശങ്ങളടങ്ങിയ നിവേദനം ചെയർപേഴ്സണ്‍ യു കെ ചന്ദ്രനും വൈസ് ചേചർപേഴ്സണ്‍  ബിന്ദു സിടി എന്നിവര്‍ക്ക് സമര്‍പ്പിച്ചു. കൊയിലാണ്ടിയിലെ വിവിധ വിഷയങ്ങൾ ഇരുവരുമായി ചര്‍ച്ച നടത്തി.
.
.
പട്ടണത്തിൽ അടിയന്തര പ്രാധന്യത്തോടുകൂടി ചെയ്യേണ്ട കാര്യങ്ങളെല്ലാം ബോധിപ്പിച്ചതായും എല്ലാം പരിശോധിച്ചു ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു ഉറപ്പ് നൽകി. പ്രസിഡണ്ട് കെ കെ നിയാസ് നിവേദനം കൈമാറി. കെ പി. രാജേഷ്, കെ ദിനേശൻ, മനീഷ് പി കെ, പി ചന്ദ്രൻ, ബാബു സുകന്യ, പി പി ഉസ്മാൻ എന്നിവർ സന്നിഹിതരായിരുന്നു.
Share news