KOYILANDY DIARY.COM

The Perfect News Portal

കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ 15-ാംമത് കോഴിക്കോട് ജില്ലാ സമ്മേളനം ഫെബ്രുവരി 3, 4 തിയ്യതികളിലായി നടക്കും

.
കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ 15-ാംമത് കോഴിക്കോട് ജില്ലാ സമ്മേളനം ഫെബ്രുവരി 3, 4 തിയ്യതികളിലായി ബാലുശ്ശേരിയിൽ വെച്ചു നടക്കും. 3 ന് വൈകീട്ട് ഘോഷയാത്രയും പൊതുസമ്മേളനവും നടക്കും. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മയിൽ കുറുമ്പൊയിൽ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ  സംസ്ഥാന പ്രസിഡണ്ട് പ്രവീൺ മോഹൻ അധ്യക്ഷത വഹിക്കും.
4 ന് പ്രതിനിധി സമ്മേളനം നടക്കും. പത്ര സമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സത്യനാഥൻ കെ. പി, ജില്ലാ സെക്രട്ടറി ഒ ഉണ്ണികൃഷ്ണൻ, ട്രഷറർ ജയദേവ് കെ. എസ് എന്നിവർ പങ്കെടുത്തു.
Share news