കെഎസ്കെടിയു നേതൃത്വത്തിൽ പോസ്റ്റോഫീസ് ധർണ്ണ സംഘടിപ്പിച്ചു
.
കൊയിലാണ്ടി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർത്ത ബിജെപി സർക്കാരിൻ്റെ ജനവിരുദ്ധ നയത്തിനെതിരെ കെഎസ്കെടിയു ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേമഞ്ചേരി പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു. കെഎസ്കെടിയു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടും മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എൻ. എം. ദാമോദരൻ ഉദ്ഘാടനം ചെയ്തു.

കെഎസ്കെടിയു കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗം പി. കെ. ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി മേഖലാ സെക്രട്ടറി വി. വേണുഗോപാൽ സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം പി. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. എം കെ മുരളീധരൻ, ഗീത മുല്ലോളി, ഗീത മേലേടുത്ത് എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.



