രാഹുലിനെചൊല്ലി തമ്മിലടിച്ച് പാലക്കാട് യൂത്ത് കോണ്‍ഗ്രസ്

രാഹുല്‍ മാങ്കൂട്ടത്തിലിനെചൊല്ലി പാലക്കാട് യൂത്ത് കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം. ഷാഫി പറമ്പിലിനെതിരെയും വൻ വിമര്‍ശനമാണ് പാലക്കാട് യൂത്ത് കോണ്‍ഗ്രസില്‍ ഉയരുന്നത്. ഷാഫിയാണ് പാലക്കാട് രാഹുലിനെ കൊണ്ടുവന്നത്. ഇനി ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കണമോ അതോ മെയിൻ ഫാൻസ് കമ്മിറ്റി ഏറ്റെടുക്കുമോ എന്നും പാര്‍ട്ടി വാട്സാപ്പ് ഗ്രൂപ്പില്‍ ചോദിക്കുന്നുണ്ട്.

ഷാഫി വിഭാഗത്തിനെതിരെ ആരോപണവുമായി എതിർവിഭാഗമാണ് രംഗത്തെത്തിയിരിക്കുന്നത്. കെഎസ്‌യു ആലത്തൂർ മണ്ഡലംഗ്രൂപ്പില്‍ തമ്മിലടിയാണ് ഉണ്ടായതെങ്കില്‍, തൃത്താല മണ്ഡലം കോൺഗ്രസ് കമ്മറ്റിയില്‍ വിഷയത്തിന്റെ പുറത്ത് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.

രാഹുലിനെതിരെ വി ടി ബൽറാം വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. ‘തിരിച്ച് പിടിക്കും തൃത്താല ‘ എന്ന പേരിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പിലും രാഹുലിന്റെ പേരില്‍ തർക്കം നടന്നു. മുൻ എം പിയുടെ മകൾക്ക് രാഹുൽ അശ്ലീല മെസ്സേജ് അയച്ചെന്ന് ബൽറാം വിഭാഗം പറഞ്ഞതിനെ തുടര്‍ന്ന് തൃത്താല മണ്ഡലം കമ്മറ്റി യോഗത്തിലും കയ്യാങ്കളി ഉണ്ടായി.

പ്രതിപക്ഷ നേതാവിനെതിരെയും വിമർശനം ഉയരുന്നുണ്ട്. അതേസമയം തന്നെ പാലക്കാട്ടെ യൂത്ത്കോൺഗ്രസ് നേതാവിനെതിരെയും അശ്ലീല മെസേജ് അയച്ചെന്ന ആരോപണം ഉയരുന്നുണ്ട്.

