വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ

കോഴിക്കോട്: വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. പെരുമണ്ണ സ്വദേശി ഷെഫീഖ് ആണ് പിടിയിലായത്. വിവരമറിഞ്ഞ് ഡാൻസാഫും പൊലീസും സ്ഥലത്തെത്തി. ഇതോടെ യുവാവ് വീടിൻ്റെ പുറകിലെ വാതിൽ വഴി രക്ഷപ്പെടാൻ ശ്രമിച്ചു. പന്തീരാങ്കാവ് പൊലീസ് ഷഫീഖിനെ പിടികൂടുകയായിരുന്നു. കഞ്ചാവ് ചെടിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
