പി. ജയചന്ദ്രൻ അനുസ്മരണം നടത്തി
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സി. ഡി. എസ്. ന്റെ ആഭിമുഖ്യത്തിൽ ‘ഹർഷബാഷ്പം’ എന്ന പേരിൽ പി. ജയചന്ദ്രൻ അനുസ്മരണം നടത്തി. ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു സമീപമുള്ള വയോജന പാർക്കിൽ വെച്ച് നടന്ന പരിപാടി പ്രശസ്ത ഗസൽ ഗായിക സുസ്മിത ഗിരീഷ് ഉദ്ഘാടനം ചെയ്തു. സി. ഡി എസ്. അംഗം കവിത സ്വാഗതം പറഞ്ഞു. സി. ഡി. എസ്. ചെയർപേഴ്സൺ പ്രനീത. ടി. കെ. അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വേണു, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ. ടി. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. ജൂബീഷ്, ഗ്രാമപഞ്ചായത്തംഗം രമേശൻ കിഴക്കയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 20 ൽ അധികം ഗായികമാർ ജയചന്ദ്രന്റെ ഗാനങ്ങൾ ആലപിച്ച ഈ ചടങ്ങിൽവെച്ച് 1000 ഗസൽ വേദികൾ പിന്നിട്ട സുസ്മിത ഗിരീഷിനെ ആദരിച്ചു. രേണുക നന്ദി പറഞ്ഞു.




