കീഴരിയൂർ മണ്ഡലം, കോരപ്ര ബൂത്ത് കമ്മിറ്റി SSLC, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

കീഴരിയൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കീഴരിയൂർ മണ്ഡലം, കോരപ്ര ബൂത്ത് കമ്മിറ്റി SSLC, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. കോരപ്ര അംഗൻവാടിയിൽ നിന്ന് വിരമിച്ച വട്ടക്കണ്ടി സൗമിനിക്ക് യാത്രയപ്പും നൽകി. കണിയാണ്ടി അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മെമ്പർ ഗോപാലൻ കുറ്റിയോയത്തിൽ, ഗോവിന്ദൻ പി., കെ ശശി, കല്ലട പ്രീജിത്ത്, ജി. പി സ്വപ്നകുമാർ, കെ. പി കണ്ണൻ പോവതി. ജോസഫ് പുൽപ്പള്ളി. അക്ഷയ് തേറമ്പത്ത് എന്നിവർ സംസാരിച്ചു.
