KOYILANDY DIARY.COM

The Perfect News Portal

എസ് എം എഫ് ജില്ലാ സാരഥി സംഗമം ചൊവ്വാഴ്ച കൊയിലാണ്ടിയിൽ നടക്കും

എസ് എം എഫ് ജില്ലാ സാരഥി സംഗമം ചൊവ്വാഴ്ച സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും. നൂറിന്റെ നിറവിൽ പ്രവേശിക്കുന്ന സമസ്ത ആശയ ആദർശ പ്രചാരണം, നവലിബറൽ നാസ്തിക നിഷേധാത്മക പ്രതിരോധം, അധാർമിക അരാജകത്വ വിപാടനം, ആശയ ക്രമീകരണ മഹല്ല് ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയാണ് സാരഥി സംഗമം സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കൊയിലാണ്ടി മുൻസിപ്പൽ ടൗൺ ഹാളിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
മഹല്ല് സാരഥികൾ, ഖത്വീബുമാർ, പങ്കെടുക്കുന്ന സംഗമത്തിൽ, കേരളീയ മുസ്ലിം മോഡൽ പാരസ്പര്യത്തിന്റെ മഹാമാതൃക, അഹ് ലുസുന്ന: സൽസരണിയുടെ വിശേഷണം, മാതൃക മഹല്ല് എസ് എം എഫ് വിചിന്തനത്തിൽ, അതിപ്രസരത്തിന്റെ അപകടങ്ങൾ എന്നീ വിഷയങ്ങൾ യഥാക്രമം അബ്ദുസ്സമദ് പൂക്കോട്ടൂർ, എം.പി മുസ്ഥഫൽ ഫൈസി, ശാഫി ഹാജി ചെമ്മാട്, ഓണംമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ അവതരിപ്പിക്കും. 
മദ്രസാ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തുന്ന സന്ദേശ യാത്രയുടെ പതാക കൈമാറ്റം ജാഥാ നായകർ എ പി പി തങ്ങൾ കാപ്പാട്, കെ.പി കോയ ഹാജി എന്നിവർക്ക് നൽകി സ്വാദിഖലി തങ്ങൾ നിർവ്വഹിക്കും,
Share news