KOYILANDY DIARY

The Perfect News Portal

ഗണ്ണം സ്റ്റൈല്‍ ഗായകന് സൈയ്ക്ക് വീണ്ടും റെക്കോര്‍ഡ്

ണ്ണം സ്റ്റൈല്‍ ഗായകന് സൈയ്ക്ക് വീണ്ടും റെക്കോര്‍ഡ്. അടുത്തടുത്ത രണ്ടു വര്‍ഷങ്ങളിലായി പുറത്തിറക്കിയ സ്വന്തം ഗാനങ്ങള്‍ 100 കോടിയിലധികം പ്രേക്ഷകരെ പാട്ടുകളിലൂടെ കീഴട ക്കുകയാണ് സൈ. 2013ല്‍ സൈ പുറത്തിറക്കിയ ജെന്റില്‍മാന്‍ എന്ന പാട്ട് യുട്യൂബില്‍ കണ്ടവരുടെ എണ്ണവും നൂറു കോടി കഴിഞ്ഞു. പാട്ട് എഴുതി ഈണമിട്ട് പാടിയതും സൈ തന്നെ.

ലോകം മുഴുവന്‍ തരംഗമായ ഗണ്ണം സ്റ്റൈല്‍ എന്ന ഗാനത്തിനു പിന്നാലെയായിരുന്നു സൈ ജെന്റില്‍മാന്‍ പുറത്തിറക്കിയത്. ഗണ്ണം സ്റ്റൈല്‍ പാട്ടിലേതു പോലെ വിചിത്രമായ, രസകരമായ നൃത്തച്ചുവടുകളായിരുന്നു ജെന്റില്‍മെനിന്റെയും ഹൈലൈറ്റ്. വരികളും താളവും അതുപോലെ തന്നെ. 2013ല്‍ ലോകം യുട്യൂബ് വഴി ഏറ്റവുമധികം പ്രാവശ്യം കണ്ട വിഡിയോയും ഇതുതന്നെയായിരുന്നു. 597 മില്യണ്‍ പ്രാവശ്യമാണ് ആ വര്‍ഷം ലോകം ഈ പാട്ടു വീക്ഷിച്ചത്.

സൈയുടെ ഗണ്ണം സ്റ്റൈല്‍ 2012ലാണ് പുറത്തിറങ്ങുന്നത്. യുട്യൂബില്‍ ലോകത്ത് ആദ്യമായി 100 കോടി പ്രേക്ഷകരെ നേടുന്ന ആല്‍ബം എന്ന റെക്കോര്‍ഡും 200 കോടി പ്രേക്ഷകരെ നേടിയ റെക്കോര്‍ഡും ഈ പാട്ടിനാണ്. 250 കോടിയ്ക്കു മേല്‍ പ്രേക്ഷകരുണ്ട് നിലവില്‍ ഈ പാട്ടിന്.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *