KOYILANDY DIARY

The Perfect News Portal

വാതക ലോറിക്ക് തീപ്പിടിച്ച്‌ 12 പേര്‍ക്ക് പരുക്ക്

കൊച്ചി: വ്യവസായ മേഖലയായ കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്‌.ഐ.എല്‍ ഫാക്ടറി പരിസരത്ത് വാതക ലോറിക്ക് തീപ്പിടിച്ച്‌ 12 പേര്‍ക്ക് പരുക്ക്. ഇവിടേക്ക് കാര്‍ബണ്‍ ഡൈ സള്‍ഫൈഡുമായി എത്തിയ ലോറിക്കാണ് തീപ്പിടിച്ചത്. രണ്ട് മാനേജര്‍മാര്‍ ഉള്‍പ്പെടെ 12 പേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ എറണാകുളം മെഡിക്കല്‍ സെന്റര്‍, ഇടപ്പള്ളി കിംസ് എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇസായേലില്‍ നിന്ന് കൊണ്ടുവന്ന വാതകം ലോറിയില്‍ നിന്ന് ഇറക്കിക്കൊണ്ടിരിക്കവെയാണ് തീപ്പിടിച്ചത്. ലോറിയുടെ ടയറുകള്‍ പൊട്ടിത്തെറിച്ചാണ് സമീപം നിന്നവര്‍ക്ക് പരുക്കേറ്റത്. വിവരമറിഞ്ഞ് മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സംഭവ സ്ഥലത്ത് കുതിച്ചത്തെി. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രാണാധീനമാണെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *