KOYILANDY DIARY

The Perfect News Portal

2017 മുതല്‍ എമിറേറ്റില്‍ നോല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ സാധനങ്ങള്‍ വാങ്ങാo

ദുബായ്: 2017 മുതല്‍ എമിറേറ്റില്‍ നോല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. മെട്രോ സ്റ്റേഷനുകളിലെ സൂം സ്റ്റോറുകളിലാണ് ഇത്തരത്തില്‍ പണം അടയ്ക്കാനാവുകയെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) അറിയിച്ചു. പരമാവധി 5,000 ദിര്‍ഹം വരെ ഇത്തരത്തില്‍ അടയ്ക്കാനാകും. യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണ് ഇത്തരമൊരു സൗകര്യം ഒരുക്കിയതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) അറിയിച്ചു.

ജൈറ്റക്സ് മേളയുടെ ഭാഗമായി സന്ദര്‍ശകര്‍ക്ക് പുതിയ പണമടയ്ക്കല്‍ രീതി പരീക്ഷിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വേള്‍ഡ് ട്രേഡ് സെന്റര്‍ മെട്രോ സ്റ്റേഷനിലെ സൂം സ്റ്റോറിലാണ് നോല്‍ കാര്‍ഡ് ഉപയോഗിച്ച്‌ സാധനങ്ങള്‍ വാങ്ങാനുള്ള താത്കാലിക സംവിധാനം ഒരുക്കിയത്. ഇതുസംബന്ധിച്ച കരാര്‍ ഒപ്പിടല്‍ ജൈറ്റസ്ക്സ് മേളയില്‍ നടന്നു. ആര്‍.ടി.എ. കോര്‍പറേറ്റ് ടെക്നോളജി സര്‍വീസസ് വിഭാഗം സി.ഇ.ഒ. അബ്ദുല്ല അല്‍ മദനി, നെറ്റ്വര്‍ക്ക് ഇന്റര്‍നാഷനല്‍ ഗ്രൂപ് സി.ഇ.ഒ. ഭൈരവ് ത്രിവേദി എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *