KOYILANDY DIARY

The Perfect News Portal

ബാംഗ്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ മകളുടെ ചികില്‍സാ ചെലവ് താങ്ങാനാകാതെ സുധീഷും രഞ്ചിതയും

വയനാട്: കിഡ്നി തകരാറിലായി ആശുപത്രിയില്‍ കഴിയുന്ന മകളുടെ ചികിത്സാ ചെലവിനായി സഹായം തേടുകയാണ് വയനാട് മീനങ്ങാടി സ്വദേശികളായ സുബീഷും കുടുംബവും.ഇരു വൃക്കകളും തകരാറിലായി ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പാര്‍വ്വണ എന്ന ഏഴര വയസ്സുകാരിക്ക് വൃക്ക ദാനം ചെയ്ത മാതാ പിതാക്കള്‍ക്കും ഇപ്പോള്‍ ജോലിക്ക് പോകാനാകാത്ത അവസ്ഥയിലാണ്. ബാംഗ്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കും അനുബന്ധ ചെലവ്ക്കുമായി ഇത് വരെ 25 ലക്ഷത്തിന് മുകളിലാണ് ചെലവായത്.

ജന്മനാ തന്നെ ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടിയായിരുന്നു സുബീഷിന്റേയും രഞ്ചിതയുടേയും മകള്‍ പാര്‍വ്വണ. സാധാരണ കുട്ടികള്‍ക്കുണ്ടാകുന്നതിലും ഭാരക്കുറവുമുള്ള കുട്ടിയായിരുന്നു പാര്‍വ്വണ. കുട്ടിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് കിഡ്നി പ്രശ്നം തിരിച്ചറിയുന്നത്. കിഡ്നിക്ക് തകരാറുള്ളതായി കണ്ടെത്തിയ ശേഷം കേരളത്തില്‍ തന്നെ ചികിത്സയും നല്‍കി വരികയായിരുന്നു. അപ്പോഴാണ് കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്ന നിര്‍ദ്ദേശം ഡോക്ടര്‍മാര്‍ നല്‍കിയത്. എന്നാല്‍ ജന്മനാ തന്നെ അസുഖങ്ങളും ഭാരക്കുറവുമുള്ളതിനാല്‍ കേരളത്തില്‍ ശസ്ത്രക്രിയ നടത്തുക അപ്രായോഗികമായിരുന്നു. ഒന്‍പത് കിലോഗ്രാം ഭാരം മാത്രമാണ് പാര്‍വ്വണയുടെ തൂക്കം.

തുടര്‍ന്നാണ് കുട്ടിയെ ബാംഗ്ലൂരിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോലേജിലേക്ക് മാറ്റിയത്. കുട്ടിയുടെ അച്ഛന്‍ സുധീഷ് കൃഷിപണിയാണ് ചെയ്തിരുന്നത്. എന്നാല്‍ മകള്‍ക്ക് വൃക്ക ദാനം ചെയ്തതോടെ ജോലിക്കും പോകാന്‍ പറ്റാത്ത സ്ഥിതിയുണ്ടാവുകയായിരുന്നു. ഈ വര്‍ഷം മെയ് മാസം 10ാം തീയതിയാണ് കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ ഇനിയും ആശുപത്രി വിടാന്‍ സുധീഷിനും കുടുംബത്തിനും കഴിഞ്ഞിട്ടില്ല.

ആശുപത്രിയിലും മറുന്നിനും മാത്രവായി ഒരു മാസം കുട്ടിക്ക് 35000 രൂപയോലം ചിലവുണ്ട്. ഇതിന് പുറമേയാണ് കുട്ടിയുടെ അച്ഛനും അമ്മയും ബാംഗ്ലൂരില്‍ തങ്ങുന്നതിന്റെ ചെലവ്. കുട്ടിക്ക് കൂട്ടായി ഇരുവരും എപ്പോഴും ആശുപത്രിയില്‍ തങ്ങുകയാണ്. കന്നട സംസാരിക്കാനറിയുന്ന സുധീഷിന് മാറി നില്‍ക്കാനാകാത്ത അവസ്തയുമുണ്ട്. കുട്ടിക്ക് ഒപ്പം തന്നെ താമസിക്കുന്നുവെങ്കിലും ആശുപത്രി മുറിക്കുള്ളില്‍ താമസിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ആശുപത്രിയോട് ചേര്‍ന്നുള്ള അനക്സ് കെട്ടിടത്തിലാണ് തങ്ങുന്നത്. ഒരു ദിവസം ഇവിടെ നല്‍കേണ്ട വാടകയാകട്ടെ 500 രൂപയാമ് രുരുക്കി പറഞ്ഞാല്‍ ഒരു മാസത്തെ താമസത്തിനും ഭക്ഷണത്തിനും മരുന്നിനും മറ്റുമായി എണ്‍പതിനായിരത്തോളം രൂപയാണ് ഈ കുടുംബത്തിന് ചെലവ് വരുന്നത്.

Advertisements

ശസ്ത്രക്രിയക്കായി മാത്രം 25 ലക്ഷം രൂപ ചെലവാക്കിയ കുടുംബം പലരില്‍ നിന്നും കടം വാങ്ങിയും സ്വത്തുക്കള്‍ വിറ്റുമൊക്കെയാണ്. കുട്ടിയുടെ അമ്മ രെഞ്ചിതയുടെ അമ്മ തങ്കം തിരുവനന്തപുരത്ത് ജോലി ചെയ്യുന്നു. എന്നാല്‍ ഇവര്‍ക്ക് ലഭിക്കുന്ന വരുമാനം ഒന്നിനും തികയാത്ത അവസ്തയാണ്.മെയ് മാസത്തില്‍ ശസ്ത്രക്രിയ നടത്തിയ ശേഷം ഇന്‍ഫെക്ഷനും മറ്റും വന്നത് കാരണം യൂറിനറി ബ്ലാഡറില്‍ ശസ്ത്രക്രിയ നടത്തേണ്ടി വന്നതിനാലാണ് ഇത്രയും കാലം ആശുപത്രിയില്‍ കഴിയേണ്ടി വരുന്നത്. ചികിത്സാ സഹായം ലഭിക്കുന്നതിനായി കുട്ടിയുടെ അച്ഛന്‍ സുബീഷിന്റെ പേരില്‍ എസ്ബിറ്റി മീനങ്ങാടി ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ 67140449935 ( െഎഎഫ്‌എസ്സി കോഡ് SBTR0000725 )

Leave a Reply

Your email address will not be published. Required fields are marked *