KOYILANDY DIARY.COM

The Perfect News Portal

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന റെമോ എന്ന ചിത്രത്തിന്റെ റിലീസിങ് ഒക്ടോബര്‍ 7 ന്

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന റെമോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എആര്‍ റഹ്മാന്‍ നിര്‍വ്വഹിച്ചു. ഒക്ടോബര്‍ 7 നാണ് ചിത്രത്തിന്റെ റിലീസിങ് ഒരുക്കിയിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള തിയേറ്ററുകളില്‍ അന്നേ ദിവസത്തില്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.

പുതുമുഖ സംവിധായകനായ ഭാഗ്യരാജ് കണ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍. 24എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ഡി രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവി ചന്ദറാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എആര്‍ റഹ്മാന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നിര്‍വ്വഹിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. ചിത്രത്തിന്റെ പ്രൊമോഷന്‍ വീഡിയോയും പ്രേക്ഷകരില്‍ ആവേശമുണര്‍ത്തിയിരുന്നു. ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പിന് കം ക്ലോസര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിലെ പ്രെമോ ഗാനം സംവിധാനം ചെയ്തത് പ്രഭു രാധാകൃഷ്ണനാണ്.

remo1

പിസി ശ്രീരാമാണ് ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്യുന്നത്. കീര്‍ത്തി സുരേഷിന് മികച്ച വേഷമാണ് ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ പെണ്‍വേഷത്തില്‍ എത്തുന്നതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

From the Web

Share news
error: Content is protected !!