KOYILANDY DIARY

The Perfect News Portal

സാന്ത്വനം ഡയാലിസിസ് യൂണിറ്റ് രണ്ടാം ബാച്ച് ആരംഭിച്ചു

കൊയിലാണ്ടി താലൂക്ക്  ആശുപത്രിയിൽ സാന്ത്വനം ഡയാലിസിസ് യൂണിറ്റ് രണ്ടാം ബാച്ച് കൊയിലാണ്ടി MLA കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. മുൻ MLA യും സാന്ത്വന സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ ദാസൻ പദ്ധതി വിവരണം നടത്തി. വിവിധ പഞ്ചായത്ത് പ്രസിഡണ്ട്മാരായ സി. കെ. ശ്രീകുമാർ, സതി കിഴക്കയിൽ, ഷീബ മലയിൽ, എം.പിയുടെ പ്രതിനിധി V P ഭാസ്കരൻ മാസ്റ്റർ, കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത് മാസ്റ്റർ, ആരോഗ്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർ പേർസൺ സി. പ്രജില. വാർഡ് കൗൺസിലർ എ. അസീസ് മാസ്റ്റർ, രത്നവല്ലി ടീച്ചർ, വി.പി. ഇബ്രാഹിം കുട്ടി, വായനാരി വിനോദ്, അഡ്വ : ടി കെ. രാധാകൃഷ്ണൻ. സുരേഷ് മേലേപ്പുറത്ത്. തുടങ്ങിയവർ സംസാരിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ വാർഡ് കൗൺസിലർമാർ  എച്ച് എം സി അംഗങ്ങൾ  എന്നിവർ ആശംസ അറിയിച്ചു. സാന്ത്വന സ്പർശം എന്ന പേരിൽ കൊയിലാണ്ടി നഗരസഭയിൽ നിന്നും സമീപ പഞ്ചായത്തിൽ നിന്നും ജനകീയ ധനസമാഹരണത്തിലൂടെയാണ് സാന്ത്വനം  ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം വിപുലീകരിക്കുന്നത്.

നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലായി18 പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഘട്ടം ഘട്ടമായി 54 പേരിലേക്ക് ഉപയോഗപ്പെടുത്തുന്ന രീതിയിൽ ഉള്ള പ്രവർത്തനത്തിന്റെ രണ്ടാംഘട്ടം ആണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുള്ളത്. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ സ്വാഗതവും കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട്  ഡോക്ടർ പ്രമോദ് ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *